ടൂത്ത് പേസ്റ്റ് കൂടുതൽ ഉപയോഗിച്ചാൽ പല്ല് കൂടുതൽ വൃത്തിയാകുമോ?

സമകാലിക മലയാളം ഡെസ്ക്

പല്ല് തേക്കുമ്പോൾ ബ്രഷിൽ നിറയെ ടൂത്ത് പേസ്റ്റ് നിറയ്ക്കുന്നത് പലരുടെയും പതിവാണ്.

Toothpaste

എന്നാൽ പല്ല് നന്നായി വൃത്തിയാകാൻ ഇത്രയും പേസ്റ്റ് ആവശ്യമില്ലെന്നാണ് ദന്തവിദഗ്ധർ പറയുന്നത്.

Toothpaste

ശരിയായ അളവിൽ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്.

Toothpaste

ഒരു പയറുമണിയുടെ വലിപ്പത്തിൽ മാത്രം ടൂത്ത് പേസ്റ്റ് മതിയെന്നാണ് ദന്ത ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്.

Toothpaste

ചെറിയ കുട്ടികൾക്ക് അരിമണിയുടെ വലുപ്പത്തിൽ മാത്രം ടൂത്ത് പേസ്റ്റ് മതിയാകും.

Toothpaste

ടൂത്ത് പേസ്റ്റുകളിലുള്ള ഫ്ലൂറൈഡ് അമിതമായാൽ, പ്രത്യേകിച്ച് കുട്ടികളിൽ ഫ്ലൂറോസിഡ് എന്ന അവസ്ഥയ്ക്ക് കാരണമായേക്കാം

Toothpaste

ടൂത്ത് പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന സോഡിയം ഫ്‌ളൂറൈഡ് പല്ലുകള്‍ വൃത്തിയാകാനും ബലക്ഷയം ഉണ്ടാകുന്നത് തടയാനും ഉള്ളതാണ്. എന്നാല്‍ ഇത് അമിതമായി ഉപയോഗിച്ചാല്‍ പല്ലുകളുടെ ആരോഗ്യം മോശമാകുകയും ഇനാമലിന് തേയ്മാനം സംഭവിക്കുകയും ചെയ്യും.

Toothpaste

ടൂത്ത് പേസ്റ്റിന്റെ അളവ് കൂടുന്നത് അമിതമായ പതയ്ക്ക് കാരണമാകും.അത് വേ​ഗത്തിൽ വായ കഴുകിക്കളയാൻ പ്രേരിപ്പിക്കും. ഇത് മൂലം ആവശ്യത്തിന് സമയം എടുത്ത് പല്ല് തേക്കാനാകാതെ വരും.

Toothpaste

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File