മഴക്കാലത്ത് “ദാഹമില്ല” എന്ന് പറഞ്ഞ് വെള്ളം ഒഴിവാക്കരുതേ,ശരീരം പണിമുടക്കും

സമകാലിക മലയാളം ഡെസ്ക്

മഴക്കാലത്ത് തണുപ്പും ദാഹക്കുറവും കാരണം പലരും വെള്ളം കുടിക്കുന്നത് കുറയ്ക്കാറുണ്ട്.

Drinking Water | Pinterest

എന്നാല്‍ ഇത് ശരീരത്തിന് പല ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും

drinking water | AI Image

ചർമത്തിന്റെ ആരോ​ഗ്യത്തിനും ദിവസവും എട്ട് ​ഗ്ലാസ് വരെ വെള്ളമെങ്കിലും കുടിക്കണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

drinking water | Pinterest

ഒറ്റയടിക്ക് അഞ്ച് ആറും ​ഗ്ലാസ് വെള്ളം കുടിക്കാതെ പകൽ മുഴുവനും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്.

Drinking Water | Pinterest

രാവിലെ എഴുന്നേറ്റാൽ ഉടൻ തന്നെ ഒരു ​ഗ്ലാസ് വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കാം.

drinking water | Pinterest

ശരീരത്തിലെ വിഷാംശവും മറ്റും പുറന്തള്ളാൻ ഇത് സഹായകരമായിരിക്കും. ശരീരത്തിന്റെ ഊർജ്ജനില നിലനിർത്താനും വെള്ളം ആവശ്യമാണ്.

Drinking water

വ്യായാമത്തിന് ശേഷവും നന്നായി വെള്ളം കുടിക്കണം.

Drinking water

ബോട്ടിൽഡ് ജ്യൂസ്, സോഡ എന്നിവ പരമാവധി ഒഴിവാക്കി ശുദ്ധമായ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക.

juice

ഭക്ഷണം കഴിക്കുന്നതിന് മുമ്പും ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുൻപും ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്.

Drinking water | AI Image

എപ്പോഴും ഒരു കുപ്പിയിൽ വെള്ളം നിറച്ച് അടുത്തുവെയ്ക്കുക. അപ്പോൾ വെള്ളം കുടിക്കാൻ മറക്കില്ല. ഇതൊരു ശീലമാക്കാവുന്നതാണ്.

Water bottle

എന്നാൽ വെള്ളത്തിന്റെ അളവു കുറയുന്നതു പോലെ തന്നെ പ്രശ്നമാണ് കൂടുന്നതും. അത് ഛർദി, ക്ഷീണം എന്നിവയുണ്ടാവാം.

Drinking Water | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam