സോക്സ് എത്ര ദിവസം കൂടുമ്പോള്‍ മാറ്റണം?

സമകാലിക മലയാളം ഡെസ്ക്

ദിവസവും ധരിക്കുന്ന വസ്ത്രങ്ങള്‍ കൃത്യമായി അലക്കി ഉണക്കി ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും.

Socks | Pinterest

എന്നാല്‍ ദിവസവും ധരിക്കുമെങ്കിലും ഏറ്റവും കുറച്ച് ശ്രദ്ധ കൊടുക്കുന്ന ഒന്നാണ് സോക്സ്.

Socks | Pinterest

ഷൂ തുടച്ച് വൃത്തിയാക്കുമെങ്കിലും ഒരേ സോക്സ് ദിവസങ്ങളോളം ധരിക്കുന്നവര്‍ നമുക്കിടയിലുണ്ട്. എന്നാൽ ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് എത്രത്തോളം അപകടമാണെന്ന് പലര്‍ക്കുമറിയില്ല.

Socks | Pinterest

എപ്പോഴാണ് സോക്സ് മാറ്റേണ്ടത് എന്ന് നോക്കാം

Socks | Pinterest

ദിവസത്തിൽ ഒരിക്കലെങ്കിലും സോക്സ് മാറ്റണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്.

Socks | Pinterest

പാദങ്ങൾ അമിതമായി വിയർക്കുന്നവരോ ചൂടുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരോ ആണെങ്കിൽ ദിവസം രണ്ടുതവണ മാറ്റുന്നത് കൂടുതൽ നല്ലതാണ്.

Socks | Pinterest

സ്പോർട്സ്, വർക്കൗട്ട് അല്ലെങ്കിൽ കഠിനമായ ശാരീരിക അധ്വാനത്തിന് ശേഷം സോക്സുകൾ ഉടനടി മാറ്റേണ്ടതാണ്. ഇത് ബാക്ടീരിയകൾ വളരുന്നത് തടയാൻ സഹായിക്കും.

Socks | Pinterest

കോട്ടന്‍ സോക്സുകളാണ് ധരിക്കാന്‍ ഏറ്റവും അനുയോജ്യം. ഇവ വിയര്‍പ്പ് ആഗിരണം ചെയ്യാനും ചർമ്മത്തിന് ശ്വസിക്കാനും സഹായിക്കുന്നു.

Socks | Pinterest

സിന്തറ്റിക് സോക്സുകൾ വിയർപ്പിനെ തങ്ങിനിർത്തുകയും അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നതിനാൽ അവ ഒഴിവാക്കുന്നതാണ് നല്ലത്.

Socks | Pinterest

അമിതമായി വിയർക്കുന്നവർക്ക് 'ആന്റി-ബാക്ടീരിയൽ' തുണിത്തരങ്ങൾ കൊണ്ടുള്ളതോ ഈർപ്പം വേഗത്തിൽ മാറ്റുന്ന സാങ്കേതികവിദ്യയുള്ളതോ ആയ സോക്സുകൾ തെരഞ്ഞെടുക്കാം.

Socks | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File