കയ്യിൽ കറ്റാർവാഴയുണ്ടോ?എങ്കിൽ വരണ്ട ചർമ്മത്തോട് ബൈ പറയാം

സമകാലിക മലയാളം ഡെസ്ക്

ചർമത്തിന്റെ കരിവാളിപ്പ് മാറാനും ചർമം ഈർപ്പമുള്ളതാക്കാനും ആരോ​ഗ്യത്തോടെ സംരക്ഷിക്കാനും ഉപയോ​ഗിക്കാവുന്ന ഒന്നാണ് കറ്റാർവാഴ.

പ്രതീകാത്മക ചിത്രം | Pexels

വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടാണ് കറ്റാർവാഴ. കൂടാതെ ആൻ്റി ബാക്ടീരിയൽ, ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷകൾ കൊണ്ടും സമ്പന്നമാണ്.

പ്രതീകാത്മക ചിത്രം | Pexels

ദിവസവും കറ്റാർവാഴ ഉപയോ​ഗിക്കുന്നത് ചർമത്തിലെ ചുളിവുകൾ കുറയ്ക്കാനും യുവത്വമുള്ളതാക്കാനും സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

98 ശതമാനം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ വരണ്ട ചർമ്മത്തിന് ഇത് ഏറെ ഗുണം ചെയ്യും.

പ്രതീകാത്മക ചിത്രം | Pexels

വരണ്ട ചർമ്മമുള്ളവർ കറ്റാർവാഴ ഉപയോഗിക്കേണ്ട വിധങ്ങൾ ഇങ്ങനെയാണ്.

പ്രതീകാത്മക ചിത്രം | Pexels

കറ്റാർവാഴ ജെല്ലിലേക്ക് ഒരൽപ്പം റോസ്‌വാട്ടർ ചേർത്ത് ഇളക്കി യോജിപ്പിച്ച് മുഖത്തെ പാടുകളിൽ പുരട്ടി അൽപ്പ സമയം വിശ്രമിക്കുക. കുറച്ച് സമയത്തിനു ശേഷം കഴുകി കളയുക.

പ്രതീകാത്മക ചിത്രം | AI Generated

ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയിലേക്ക് അൽപ്പം തേൻ, റോസ് വാട്ടർ, പാൽ കറ്റാർവാഴയുടെ ജെല്ല് എന്നിവ ചേർത്തിളക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി വിശ്രമിക്കുക. മുഖം തിളങ്ങുന്നതിന് ഇവ സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

കറ്റാർവാഴ ജെല്ലിലേക്ക് അൽപ്പം നാരങ്ങാ നീര് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം കരുവാളിപ്പുള്ള ഭാഗങ്ങളിൽ പുരട്ടുക. പത്ത് മിനിറ്റിനു ശേഷം പഞ്ഞിയോ കോട്ടൺ തുണിയോ ഉപയോഗിച്ച് തുടച്ചു കളയുക. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുക.

പ്രതീകാത്മക ചിത്രം | AI Generated

കറ്റാർവാഴ ജെല്ലിലേക്ക് രണ്ട് തുള്ളി നാരങ്ങ നീര്, ഒരു ടീസ്പൂൺ തേൻ,ഒരു ടേബിൾസ്പൂൺ തൈര് അല്ലെങ്കിൽ കുക്കുമ്പർ ജ്യൂസ് എന്നിവ ചേർക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി പതിനഞ്ച് മുതൽ ഇരുപത് മിനിറ്റു വരെ വിശ്രമിക്കുക. ശേഷം കഴുകി കളയുക.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalika Malayalam | File