ഫ്രീസറിൽ നിന്ന് പുറത്തെടുത്ത ഇറച്ചി/മീൻ കഴുകേണ്ടത് എങ്ങനെ?

സമകാലിക മലയാളം ഡെസ്ക്

പലരും നേരത്തെ തന്ന ഇറച്ചിയും മീനുമൊക്കെ വാങ്ങിച്ച് ഫ്രീസറിൽ വയ്ക്കുന്നവരാണ്.

Frozen food

പിന്നീട് ഇവ ഐസ് പോകാനായി റൂം ടെമ്പറേച്ചറിൽ കൊണ്ട് വെയ്ക്കുകയാണ് പതിവ്.

Frozen food

എന്നാൽ ഈ രീതി ചിലപ്പോൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തിയേക്കാം.

Frozen food

ഫ്രിഡ്ജിൽ വെച്ച് ഐസ് കളയുന്നതാണ് ഏറ്റവും സുരക്ഷിതമായ രീതി.

Frozen food

ഫ്രീസറിൽ നിന്ന് ഇറച്ചി അല്ലെങ്കിൽ മീൻ എടുത്ത് ഫ്രിഡ്ജിന്റെ താഴെത്തട്ടിൽ ഒരു പാത്രത്തിൽ എടുത്ത് വെയ്ക്കുക.

Frozen food

മീനിന്റേയും ഇറച്ചിയുടേയും വലുപ്പമനുസരിച്ച് കുറച്ച് മണിക്കൂറുകൾ മുതൽ ഒരു ദിവസം വരെ ഇങ്ങനെ ഐസ് കളയാൻ സമയമെടുത്തേക്കാം.

Frozen food

ഈ രീതിയിൽ ഐസ് കളയുമ്പോൾ ഇവ എപ്പോഴും സുരക്ഷിതമായ താപനിലയിൽ ആയിരിക്കും ഉണ്ടായിരിക്കുക.

പെട്ടന്ന് ഐസ് കളയണമെങ്കിൽ തണുത്ത വെള്ളം ഉപയോ​ഗിക്കാം.ഇറച്ചി/മീൻ വെള്ളം കയറാത്ത ഒരു ബാ​ഗിലാക്കി തണുത്ത വെള്ളത്തിൽ താഴ്ത്തി വെയ്ക്കുക. ഓരോ 30 മിനുറ്റിലും വെള്ളം മാറ്റിക്കൊണ്ടിരിക്കണം.

Frozen food

ചെറിയ കഷ്ണമാണെങ്കിൽ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ഐസ് പോയിക്കിട്ടും.

Frozen food

ഐസ് കളഞ്ഞ മീൻ/ഇറച്ചി ഉടൻ തന്നെ പാചകം ചെയ്യേണ്ടതുണ്ട്.

Cooking

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File