എത്ര അടിച്ചാലും പെർഫ്യൂം മണം നിൽക്കുന്നില്ലേ? ഇങ്ങനെ ചെയ്ത് നോക്കൂ

സമകാലിക മലയാളം ഡെസ്ക്

പെർഫ്യൂമുകൾ ഉപയോ​ഗിക്കാത്തവർ ഇപ്പോൾ ചുരുക്കമാണ്. ചില ആളുകൾക്ക് പെർഫ്യൂം കളക്ഷൻ തന്നെയുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

നല്ല ​ഗുണമേന്മയുള്ള സു​ഗന്ധം മാനസികാവസ്ഥയെ ഉയർത്തും.

പ്രതീകാത്മക ചിത്രം | Pexels

ആളുകൾക്കിടയിൽ ആത്മവിശ്വാസത്തോടെ ചെലവഴിക്കാൻ പെർഫ്യൂമുകൾ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | pexels

എന്നാൽ പലരുടേയും പരാതിയാണ് പെർഫ്യൂമിന്റെ മണം അധികനേരം നിൽക്കുന്നില്ല എന്നത്. ഇതിന് പരിഹാരവുമുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

പെർഫ്യൂം വെറുതെയങ്ങ് അടിച്ചാൽ പോര, സു​ഗന്ധം വളരെ നേരം നിൽക്കാൻ പെർഫ്യൂം എവിടെ എങ്ങനെ പ്രയോ​ഗിക്കണമെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | pexels

നിങ്ങളുടെ പെർഫ്യൂം കൂടുതൽ നേരം നിലനിൽക്കാൻ, ശരീരത്തിലെ ചൂട് ഉത്പാദിപ്പിക്കുന്ന പോയിന്റുകളിൽ അവ ഉപയോ​ഗിക്കണം.

പ്രതീകാത്മക ചിത്രം | Pexels

കൈത്തണ്ട, ക്ളീവേജ്, കഴുത്തിന്റെ അടിഭാ​ഗത്തിന് പിന്നിൽ, കോളർബോൺ, കൈ മുട്ട് എന്നിവടങ്ങളാണ് പെർഫ്യൂം ഉപയോ​ഗിക്കാനുള്ള മികച്ച ഭാ​ഗങ്ങൾ.

പ്രതീകാത്മക ചിത്രം | Pexels

ശരീരത്തിൽ ഈർപ്പമുള്ള സമയത്താണ് പെർഫ്യൂം ഉപയോ​ഗിക്കാൻ ഏറ്റവും മികച്ച സമയം. കുളി കഴിഞ്ഞിറങ്ങിയാൽ ഉടൻ പെർഫ്യൂം ഉപയോ​ഗിക്കുക.

പ്രതീകാത്മക ചിത്രം | Pexels

പെർഫ്യൂം ഉപയോ​ഗിച്ചതിന് പിന്നാലെ മോയിസ്ചറൈസർ പുരട്ടുന്നത് സു​ഗന്ധം ഏറെ നേരം നിലനിൽക്കാൻ സഹായിക്കും.

വായുവിൽ പെർഫ്യൂം അടിച്ചതിന് ശേഷം അതിനുള്ളിലേക്ക് നടക്കുന്നത് പെർഫ്യൂം ശരീരത്തിൽ മൊത്തത്തിൽ പടരാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

ശരീരത്തിൽ നിന്ന് 5 മുതൽ 7 സെന്റീമീറ്റർ വരെ അകലെയായി വേണം പെർഫ്യൂം പ്രയോ​ഗിക്കാൻ.

പ്രതീകാത്മക ചിത്രം | Pexels

പെർഫ്യൂം ബോട്ടിലിന്റെ നോസിൽ ശരീരത്തിൽ തൊടാതേയും ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File