സമകാലിക മലയാളം ഡെസ്ക്
ഓരോ ദിവസം കൂടുമ്പോഴും വേനൽ കടുക്കുകയാണ്.
ശരിയായ മുൻ കരുതൽ സ്വീകരിച്ചില്ലെങ്കിൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
വേനലിൽ നിന്നും വെയിലേറ്റ് ഉണ്ടാവുന്ന കരിവാളിപ്പിൽ നിന്നും നമ്മളെ രക്ഷിക്കാൻ സൗന്ദര്യവർദ്ധക വസ്തു എന്നതിന്റെ അപ്പുറത്തേക്ക് നമ്മുടെ സുരക്ഷാകവചമായി പ്രവർത്തിക്കുന്ന വസ്തുവാണ് സൺസ്ക്രീൻ.
സൺസ്ക്രീൻ ശരിയായി ഉപയോഗിച്ചാൽ നമുക്ക് കൂളായി ഏത് വെയിലത്തുക്കൂടിയും ഇറങ്ങി നടക്കാം.
സൺസ്ക്രീൻ ഉപയോഗിക്കേണ്ട രീതി എന്തൊക്കെയാണെന്ന് നോക്കാം.
വെയിലത്തേക്ക് ഇറങ്ങുന്നതിന്റെ ഏകദേശം 20 മിനിറ്റ് മുമ്പെങ്കിലും സൺസ്ക്രീൻ പുരട്ടണം.
ടു ഫിംഗർ റൂളിൽ ചൂണ്ടുവിരലിലും നടുവിരലിലും സൺസ്ക്രീൻ നീളത്തിൽ എടുത്താണ് പുരട്ടേണ്ടത്.
ഒരു ദിവസം പുരട്ടിയാൽ ദിവസം മുഴുവൻ നിൽക്കില്ല,വിയർക്കുന്നതിന് അനുസരിച്ച് പുരട്ടിക്കൊണ്ടിരിക്കണം.നാല് മണിക്കൂർ വരെയാണ് സൺസ്‌ക്രീനുകൾ സംരക്ഷണം നൽകുന്നത്.
എസ്പിഎഫ് 50 കൃത്യമായാണോ എന്ന് പരിശോധിച്ചിട്ട് വേണം സൺസ്ക്രീൻ തിരഞ്ഞെടുക്കാൻ.
സണ്‍സ്‌ക്രീന്‍ മുഖത്ത് മാത്രമല്ല കഴുത്തിലും ശരീരത്തിലും പുരട്ടണം.
മുഖത്ത് ആദ്യം സണ്‍സ്‌ക്രീന്‍ ഇട്ടതിനു ശേഷം മോയ്സ്ച്യുറൈസര്‍ പുരട്ടുന്നതായിരിക്കും കൂടുതല്‍ ഉചിതം.
ഓയിലി സ്‌കിന്നുള്ളവർ ജെൽ ടൈപ്പ് സൺസ്‌ക്രീൻ ഉപയോഗിക്കുന്നതാകും നല്ലത്. വരണ്ട ചർമ്മുള്ളവരാണെങ്കിൽ ക്രീം രൂപത്തിലുള്ള സൺസ്‌ക്രീൻ വേണം ഉപയോഗിക്കാൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates