സമകാലിക മലയാളം ഡെസ്ക്
ചില കുഞ്ഞൻ തവളകൾ കാണുന്നത് കൗതുകമാണെങ്കിലും വീടുകളിൽ സ്ഥിരമാകുമ്പോൾ ആർക്കുമത്ര പിടിക്കാറില്ല.
വീടിനുള്ളിൽ നനവുള്ള അന്തരീക്ഷമുണ്ടെങ്കിൽ, പ്രത്യേകിച്ച് ചെടികളുണ്ടെങ്കിൽ ഇത്തരത്തിലുള്ള തവളകൾ കയറിവരാൻ കൂടുതൽ താത്പര്യം കാണിക്കും.
ഇത്തരം തവളകളുടെ ശല്യം മാറ്റാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതിയാകും.
വിടവുകൾ അടയ്ക്കുക
വാതിലുകളും ജനലുകളും കൃത്യമായി അടച്ചിടാൻ ശ്രദ്ധിക്കുക. വാതിലുകൾക്കിടയിലെ വിള്ളലുകൾ അടയ്ക്കുക. തുറന്നിട്ട വാതിലുകളും വാതിലിനടിയിലെ ചെറിയ ദ്വാരം പോലും ഇത്തരം തവളകൾ വീട്ടിലേക്ക് ചാടിക്കയറാൻ ഉപയോഗിക്കും.
ലൈറ്റുകൾ ഓഫ് ചെയ്യുക
ഔട്ട്ഡോർ ലൈറ്റുകൾ പ്രാണികളെയും ഈ പ്രാണികൾ തവളകളെയും ആകർഷിക്കും. അതുകൊണ്ട് അത്യയാവശ്യമില്ലാത്തപ്പോൾ ലൈറ്റ് അണച്ചിടാം.
പരിസരം വരണ്ടതായി സൂക്ഷിക്കാം
വീട്ടിലേക്ക് കയറുന്ന വാതിലുകൾക്കു ചുറ്റും,വീടിനു ചുറ്റും വെള്ളം തളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഉണങ്ങിയ ഉമ്മറപ്പടി തവളകളെ അത്രയ്ക്ക് ആകർഷിക്കാറില്ല.
ചെടികൾ വെട്ടിമാറ്റാം
വാതിലുകൾക്ക് സമീപമുള്ള കുറ്റിച്ചെടികളും കുറ്റിക്കാടുകളും തവളകൾക്ക് എളുപ്പത്തിൽ മറവ് നൽകുന്നു. വീടിനുള്ളിൽ ചെടികൾ വളർത്തുമ്പോൾ അവ ഇടയ്ക്കിടയ്ക്ക് പരിശേധിക്കേണ്ടതുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates