നല്ല ഓറഞ്ച് എങ്ങനെ തെരഞ്ഞെടുക്കാം

സമകാലിക മലയാളം ഡെസ്ക്

കടയിൽ നിന്ന് ഓറഞ്ച് വാങ്ങുമ്പോൾ നിറം മാത്രം നോക്കി തിരഞ്ഞെടുക്കുന്നവരാണ് നമ്മളിൽ പല ആളുകളും.

Orrange

എന്നാൽ ചില ഓറഞ്ചുകൾ പുറത്തുനിന്ന് നല്ലതായി തോന്നിയാലും ഉള്ളിൽ വരണ്ടതോ രുചിയില്ലാത്തതോ ആയിരിക്കാം.

Orrange |

മധുരവും നീരും നിറഞ്ഞ നല്ല ഓറഞ്ച് എളുപ്പത്തിൽ കണ്ടെത്താൻ ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

Orrange

ഭാരം നോക്കാം

ഓറഞ്ച് വാങ്ങുന്നതിന് മുന്‍പ് കയ്യിലെടുത്ത് അതിന്‍റെ ഭാരം ഒന്നു പരിശോധിക്കുക. അത്യാവശ്യം ഭാരം ഉണ്ടെങ്കിൽ അതിൽ നീരു കൂടുതൽ ഉണ്ടാകും.അതേസമയം നീർ വറ്റിയതിന് ഭാരക്കുറവായിരിക്കും.

Orrange

ഞെക്കി നോക്കാം

ഓറഞ്ച് കയ്യിലെടുത്ത ശേഷം ഉള്ളം കയ്യിൽ വെച്ച് ഒന്ന് ഞെക്കി നോക്കുക. അമിതമായി ഞെങ്ങു കൊള്ളുന്നതും ഒട്ടും ഞെങ്ങു കൊള്ളാത്തതുമായ ഓറഞ്ച് എടുക്കരുത്. അമിതമായി ഞെഞ്ഞുന്നത് ഉള്ളിൽ ചീഞ്ഞതാകാൻ സാധ്യതയുണ്ട്.

Orrange | Pinterest

നിറം

നല്ല നിറമുള്ള ഓറഞ്ചുകളുടെ ഉള്ളിൽ ചിലപ്പോൾ ചീത്തയാകാന്‍ സാധ്യതയുണ്ട്. ചില പച്ച നിറമുള്ള ഓറഞ്ചുകൾക്ക് നല്ല സ്വാദും നീരും ഉണ്ടായിരിക്കാം.

Orrange | Pinterest

തൊലിയുടെ കട്ടി

ഓറഞ്ചിന്‍റെ തൊലിക്ക് നല്ല കട്ടിയുണ്ടെങ്കിൽ അത്തരം ഓറഞ്ച് വാങ്ങാതിരിക്കുക. കാരണം തൊലിക്ക് കട്ടി വന്നിട്ടുണ്ടെങ്കിൽ ആ ഓറഞ്ചിന്റെ ഗുണം നശിച്ചു തുടങ്ങിയെന്നാണ് അർഥം.

Orrange | Pinterest

സീസൺ

സീസണിൽ തന്നെ ഓറഞ്ച് വാങ്ങാൻ ശ്രമിക്കുന്നതാണ് നല്ലത്. ഓറഞ്ചിന്‍റെ സീസണില്‍ വാങ്ങിയാല്‍, നല്ലതും, സ്വാദേറിയതുമായ പലതരത്തിലുള്ള ഓറഞ്ച് വാങ്ങാന്‍ ലഭിക്കുന്നതാണ്. ഇവയ്ക്ക് സ്വദും കൂടുതലായിരിക്കും.

Orrange | Pinterest

താപനില

ഓറഞ്ച് എപ്പോഴും തണുത്ത കാലാവസ്ഥയിലാണ് സൂക്ഷിക്കേണ്ടത്. സൂര്യപ്രകാശം ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. അതുപോലെ വഴിയരികില്‍ നിന്ന് വാങ്ങിക്കുമ്പോഴും കൂടുതല്‍ വെയില്‍ കൊണ്ടില്ലെന്ന് ഉറപ്പാക്കുക.

Orrange | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File