നല്ല ആപ്പിൾ എങ്ങനെ തിരഞ്ഞെടുക്കാം

സമകാലിക മലയാളം ഡെസ്ക്

പോഷകങ്ങൾ നിരവധി അടങ്ങിയതും രുചി കൊണ്ട് മികച്ചതുമാണ് ആപ്പിൾ

Apple | pinterest

എന്നാൽ നല്ല ആപ്പിൾ എങ്ങനെ തെരഞ്ഞെടുക്കുമെന്നതിൽ പലർക്കും സംശയം ഉണ്ടാകും.

Apple | Pexels

നല്ല ആപ്പിൾ കണ്ടെത്താൻ ഇങ്ങനൊന്ന് പരീക്ഷിക്കൂ.

Apple | pexels

വലിപ്പം

വലിപ്പം കൂടിയ ആപ്പിളിനെക്കാൾ വലിപ്പം കുറഞ്ഞ ഇടത്തരം ആപ്പിളുകൾക്ക് മധുരം ഉണ്ടാകും. കൂടാതെ അവ കുറച്ച് കൂടി ഫ്രഷ് ആയിരിക്കും.

Apple | Pexels

തൊലി

ആപ്പിളിന്റെ തൊലിയിൽ സൗമ്യമായി അമർത്തുമ്പോൾ മൃദുവായത് ഒഴിവാക്കാം. ഇത് മോശമാകണമെന്നില്ല, പക്ഷേ ഫ്രഷ് ആയി കഴിക്കാൻ തൊലിക്ക് കട്ടിയുള്ള ആപ്പിൾ തെരഞ്ഞെടുക്കുന്നതാണ് മികച്ചത്.

Apple | Pinterest

നിറം

നിറം ഒരിക്കലും രുചിയെ സ്വാധീനിക്കില്ലെങ്കിലും, തൊലിക്ക് കടും ചുവന്ന നിറമുള്ള ​ആപ്പിളിനെക്കാൾ ഇളം പച്ചയും ചുവപ്പും ഇടകലർന്ന നിറമുള്ള ആപ്പിളിനാണ് പൊതുവെ രുചി കൂടുതൽ.

Apple | Pinterest

മണം

മണത്തു നോക്കിയും നല്ല ആപ്പിൾ കണ്ടെത്താം. നല്ല മണമുള്ള ആപ്പിളിന് നല്ല മധുരവുമുണ്ടാകും.

Apple | Pexels

വരകൾ

ചുവന്ന വരകൾ ഉള്ള ആപ്പിൾ മധുരമുള്ളതും നീരുള്ളതുമായിരിക്കും.

Apple | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File