നല്ല ആപ്പിൾ എങ്ങനെ തിരഞ്ഞെടുക്കാം?

സമകാലിക മലയാളം ഡെസ്ക്

നിരവധി പോഷകങ്ങൾ അടങ്ങിയ ആപ്പിൾ രുചികൊണ്ടും മികച്ചതാണ്.

Apple | Pinterest

എന്നാൽ നല്ല ആപ്പിൾ എങ്ങനെ തെരഞ്ഞെടുക്കുമെന്നതിൽ പലർക്കും സംശയം ഉണ്ടാകും.

Apple | Pinterest

പുറമെ കാണാൻ ചിലപ്പോൾ നല്ല ഭം​ഗിയുണ്ടെങ്കിലും അകം മോശമായിരിക്കും. നല്ല ആപ്പിൾ കണ്ടെത്താൻ ഇങ്ങനൊന്ന് പരീക്ഷിക്കൂ.

Apple | Pexels

വലിപ്പം

വലിപ്പം കൂടിയ ആപ്പിളിനെക്കാൾ വലിപ്പം കുറഞ്ഞ ഇടത്തരം ആപ്പിളുകൾക്ക് മധുരം ഉണ്ടാകും. കൂടാതെ അവ കുറച്ച് കൂടി ഫ്രഷ് ആയിരിക്കും.

Apple | Pexels

തൊലി

ആപ്പിളിന്റെ തൊലിയുടെ ദൃഢത പരിശോധിക്കുന്നത് നല്ല ആപ്പിളുകളെ കണ്ടെത്താൻ സഹായിക്കും. തൊലിയിൽ സൗമ്യമായി അമർത്തുമ്പോൾ മൃദുവായത് ഒഴിവാക്കാം. ഇത് മോശമാകണമെന്നില്ല, പക്ഷേ ഫ്രഷ് ആയി കഴിക്കാൻ തൊലിക്ക് കട്ടിയുള്ള ആപ്പിൾ തെരഞ്ഞെടുക്കുന്നതാണ് മികച്ചത്.

Apple | pexels

നിറം

നിറം ഒരിക്കലും രുചിയെ സ്വാധീനിക്കില്ലെങ്കിലും, തൊലിക്ക് കടും ചുവന്ന നിറമുള്ള ​ആപ്പിളിനെക്കാൾ ഇളം പച്ചയും ചുവപ്പും ഇടകലർന്ന നിറമുള്ള ആപ്പിളിനാണ് പൊതുവെ രുചി കൂടുതൽ. കൂടാതെ തൊലി പുറത്ത് പുള്ളികളും പാടുകളുമുള്ള ആപ്പിൾ തെരഞ്ഞെടുക്കാതെയിരിക്കുന്നതാണ് നല്ലത്.

Apple | Pinterest

മണം

മണത്തു നോക്കിയും നല്ല ആപ്പിൾ കണ്ടെത്താം. നല്ല മണമുള്ള ആപ്പിളിന് നല്ല മധുരവുമുണ്ടാകും.

Apple | Pinterest

വരകൾ

ചുവന്ന വരകൾ ഉള്ള ആപ്പിൾ മധുരമുള്ളതും നീരുള്ളതുമായിരിക്കും.

Apple | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam