സമകാലിക മലയാളം ഡെസ്ക്
മുടിയുടെ ആരോഗ്യത്തിൽ ഷാംപൂവിന് പ്രധാന പങ്കുണ്ട്.
എന്നാൽ എല്ലാവർക്കും ഒരേ ഷാംപൂ അനുയോജ്യമല്ല.
മുടിയുടെ സ്വഭാവവും തലയോട്ടിയുടെ അവസ്ഥയും അനുസരിച്ചാണ് ഷാംപൂ തിരഞ്ഞെടുക്കേണ്ടത്.
ആദ്യം നിങ്ങളുടെ മുടിയുടെ സ്വഭാവം മനസ്സിലാക്കുക. എണ്ണമയം കൂടുതലുള്ള മുടിയാണെങ്കിൽ ഓയിൽ കൺട്രോൾ ഷാംപൂ തിരഞ്ഞെടുക്കാം.വരണ്ട മുടിയാണെങ്കിൽ ഹൈഡ്രേറ്റിങ് ഷാംപൂ നല്ലതാണ്. സാധാരണ മുടിയാണെങ്കിൽ മൈൽഡ് ഷാംപൂ ഉപയോഗിക്കാം.
തലയോട്ടിയുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയതിന് ശേഷം ഷാംപൂ വാങ്ങുക.താരൻ ഉണ്ടെങ്കിൽ ആൻ്‍റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കുക.
തലയോട്ടിയിൽ ചൊറിച്ചിലോ സെൻസിറ്റിവിറ്റിയോ ഉണ്ടെങ്കിൽ ഫ്രാഗ്രൻസ് ഫ്രീ ഷാംപൂ തിരഞ്ഞെടുക്കുന്നത് നല്ലതാണ്.
ഷാംപൂ വാങ്ങുന്നതിന് മുമ്പ് ലേബൽ വായിക്കാൻ മറക്കരുത്.
രാസവസ്തുക്കൾ കൂടുതലുള്ള ഉൽപ്പന്നങ്ങൾ ഒഴിവാക്കുക.വളരെ ശക്തമായ ക്ലെൻസിങ് ഏജന്റുകൾ അടങ്ങിയ ഷാംപൂ ചിലരിൽ മുടി വരണ്ടതാക്കുകയോ തലയോട്ടിയിൽ അസ്വസ്ഥത ഉണ്ടാക്കുകയോ ചെയ്യാം.
കളർ ചെയ്ത മുടിയാണെങ്കിൽ കളർ പ്രൊട്ടക്റ്റ് ഷാംപൂ തിരഞ്ഞെടുക്കുന്നത് മുടിയുടെ നിറം കൂടുതൽ കാലം നിലനിർത്താൻ സഹായിക്കും.
കുട്ടികൾക്കും മുതിർന്നവർക്കും ഒരേ ഷാംപൂ ഉപയോഗിക്കുക.കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ മൈൽഡ് ഷാംപൂ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.
എല്ലാവർക്കും ദിവസവും ഷാംപൂ ഉപയോഗിക്കേണ്ടതില്ല. നിങ്ങളുടെ മുടിയുടെ എണ്ണമയം, ജീവിതശൈലി, വിയർപ്പ് എന്നിവയെ ആശ്രയിച്ചാണ് ഉപയോഗത്തിന്റെ ഇടവേള തീരുമാനിക്കേണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates