അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കാം; ഇതുപോലെ ചെയ്യൂ

സമകാലിക മലയാളം ഡെസ്ക്

വീടുകളിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന സ്ഥലം അടുക്കളയാണ്. അത്കൊണ്ട് തന്നെ വളരെ പെട്ടന്ന് അലങ്കോലമാവുന്നതും അടുക്കളയാണ്.

പ്രതീകാത്മക ചിത്രം | Pexels

അടുക്കള എപ്പോഴും വൃത്തിയായി കിടക്കാനാണ് നമ്മളൊക്കെ ആ​ഗ്രഹിക്കാറുള്ളത്.

പ്രതീകാത്മക ചിത്രം | Pexels

ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം എന്നതിനാല്‍ ഏറ്റവും കൂടുതല്‍ വൃത്തിയായി സൂക്ഷിക്കേണ്ടതും അടുക്കള തന്നെയാണ്.

പ്രതീകാത്മക ചിത്രം | Pexels

അടുക്കള എങ്ങനെയാണ് വൃത്തിയായി സൂക്ഷിക്കേണ്ടതെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | AI Generated

ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ അപ്പോൾ തന്നെ പാത്രങ്ങൾ കഴുകി വയ്ക്കാൻ ശ്രമിക്കുക. പാത്രങ്ങൾ വലിച്ച് വാരിയിടുന്നത് ജോലി കൂട്ടുകയും പാറ്റകൾ പോലുള്ളവ വരാനും അടുക്കളയിൽ ദുർ​ഗന്ധം വരാനും ഇടയാക്കും.

പ്രതീകാത്മക ചിത്രം | Pexels

പാത്രങ്ങള്‍ വൃത്തിയായി കഴുകിയാൽ ഉടൻതന്നെ സിങ്ക് ഡിറ്ററ്‍ജെന്റ് ഉപയോ​ഗിച്ച് കഴുകി വൃത്തിയാക്കുക. ഇതിന് ശേഷം ഒരു നാരങ്ങ മുറിച്ച് സിങ്കിൽ തേച്ചതിന് ശേഷം കഴുകുക. ഇത് ദുർ​ഗന്ധം മാറ്റി ഫ്രഷ് മണം നൽകും.

പ്രതീകാത്മക ചിത്രം | Pexels

അലമാരകളും ഷെല്‍ഫുകളും നനഞ്ഞ തുണികൊണ്ട് തുടച്ചു വൃത്തിയാക്കണം. മാസത്തിലൊരിക്കലെങ്കിലും ഷെല്‍ഫുകളില്‍ നിന്നും അലമാരകളില്‍ നിന്നും സാധനങ്ങളെല്ലാം മാറ്റിയശേഷം തുടച്ചു വൃത്തിയാക്കണം.

പ്രതീകാത്മക ചിത്രം | AI Generated

അടുക്കളയില്‍ ദിവസവും ഉപയോഗിക്കുന്ന മേശയും വൃത്തിയുള്ളതായിരിക്കണം. പച്ചക്കറികള്‍ നുറുക്കാനും പാത്രങ്ങള്‍ അടുക്കി വയ്ക്കാനും ഉപയോഗിക്കുന്ന മേശ തുടച്ചു വൃത്തിയായി സൂക്ഷിക്കുക. മേശ തുടയ്ക്കാന്‍ വൃത്തിയുള്ള തുണി ഉപയോഗിക്കാം.

പ്രതീകാത്മക ചിത്രം | Pexels

വേസ്റ്റ് ബിന്നുകള്‍ ദിവസവും വൃത്തിയാക്കണം. വേസ്റ്റ് ബിന്‍ എപ്പോഴും അടച്ചു അടുക്കളയുടെ മൂലയില്‍ സൂക്ഷിക്കുക. രാത്രി വേസ്റ്റുകള്‍ നീക്കം ചെയ്തശേഷം അണു നാശിനി സ്പ്രേ ചെയ്യാന്‍ മറക്കരുത്.

പ്രതീകാത്മക ചിത്രം | Pexels

പച്ചക്കറി അവശിഷ്ടങ്ങളും വെള്ളവും വീണ് തറയെപ്പോഴും വൃത്തികേടായി കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അഴുക്ക് വൃത്തിയാക്കാനായി അടുക്കളയില്‍ എപ്പോഴും ഒരു മോപ്പ് ഉണ്ടായിരിക്കണം.

പ്രതീകാത്മക ചിത്രം | Pexels

പാചകം ചെയ്തശേഷം സ്റ്റൗ നനഞ്ഞ തുണികൊണ്ട് വൃത്തിയാക്കണം. ഇടയ്ക്ക് ചെറുനാരങ്ങാ നീര് ചേര്‍ത്ത വെള്ളം കൊണ്ട് സ്റ്റൗ വൃത്തിയാക്കിയാല്‍ തുരുമ്പ് പിടിക്കില്ല. ചെറുചൂടുവെള്ളത്തിൽ ഉപ്പിട്ട് സ്റ്റൗ വൃത്തിയാക്കുന്നതും നല്ലതാണ്.

പ്രതീകാത്മക ചിത്രം | Pexels

രാത്രി ജോലി കഴിഞ്ഞാൽ അടുക്കള തുടയ്ക്കാനും ശ്രമിക്കുക.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File