കരിപിടിച്ച പാത്രങ്ങൾ കഴുകി വയ്യാണ്ടായോ? എങ്കിൽ ഇതാ ചില പൊടിക്കെകൾ

സമകാലിക മലയാളം ഡെസ്ക്

അടുക്കള വൃത്തിയാക്കുന്നതിൽ വലിയൊരു ടാസ്ക്കാണ് ‌പാത്രം കഴുകൽ.

പ്രതീകാത്മക ചിത്രം | Pinterest

കരിപിടിച്ച പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നത് കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണ്.

പ്രതീകാത്മക ചിത്രം | Pinterest

കരിപിടിച്ച പാത്രങ്ങൾ എളുപ്പം വൃത്തിയാക്കാൻ ചില ടിപ്സുകൾ നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

കരിപിടിച്ച പാത്രങ്ങൾ കഴുകുന്നതിന് മുമ്പ് ചെറിയ ചൂടുവെള്ളത്തിൽ അൽപ സമയം കുതിർക്കാൻ ഇടണം. ഇത് പറ്റിപ്പിടിച്ച കരി അയഞ്ഞു വരാൻ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | AI Generated

കുറച്ച് ചൂട് വെള്ളം എടുത്ത് അതിലേക്ക് ബേക്കിംഗ് സോഡയും വിനാഗിരിയും ചോർക്കുക.കരിപിടിച്ച പാത്രങ്ങൾ ഈ വെള്ളത്തിൽ 20 മിനിട്ടോളം മുക്കിവെയ്ക്കുക.അതിന് ശേഷം കഴുകി കളയാം.

പ്രതീകാത്മക ചിത്രം | AI Generated

കരിപ്പിടിച്ച പാത്രത്തിൽ വെള്ളം നിറച്ച് അതിൽ ഒര് കപ്പ് വിനാഗിരി ഒഴിക്കുക. രാത്രി മുഴുവൻ ഇങ്ങനെ വെയ്ക്കുക. രാവിലെ, സാധാരണ പാത്രം കഴുകുന്ന ഡിറ്റർജെന്റ് സോപ്പ് ഉപയോഗിച്ച് പാത്രം വൃത്തിയാക്കുമ്പോൾ കറ മുഴുവൻ ഇളകി പോയിട്ടുണ്ടാകും

പ്രതീകാത്മക ചിത്രം | AI Generated

കരി പിടിച്ച പാത്രത്തിൽ ചെറിയ അളവിൽ ഉപ്പിട്ട് കുറച്ച് വെള്ളം തിളപ്പിക്കുക. പിന്നീട് സ്ക്രബറിൽ അല്പം കൂടുതൽ ഉപ്പ് ചേർത്ത് പാത്രം മുഴുവനും നന്നായി സ്‌ക്രബ് ചെയ്യുക. കറ ഇളകി പോകുന്നതാണ്.

പ്രതീകാത്മക ചിത്രം | AI Generated
samakalika malayalam | File