കഫം കളയാൻ 6 വഴികൾ

സമകാലിക മലയാളം ഡെസ്ക്

കഫം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പലരെയും അലട്ടാറുണ്ട്. ശ്വാസകോശം ക്ലീൻ ആക്കി, കഫം ഒഴിവാക്കാൻ ചില ശാസ്ത്രീയ മാർഗങ്ങൾ.

heavy fever | Pinterest

ആവി പിടിക്കാം

ആവി പിടിക്കുന്നത് കഫം ഇളകിവരാനും ശ്വാസകോശത്തിലെ മാലിന്യം ഒഴിവാക്കാനും സഹായിക്കും. കഫക്കെട്ട് ഉള്ളവർ രണ്ടുനേരമെങ്കിലും ആവി പിടിക്കുക.

steaming face | pinterest

പുകവലി വേണ്ട

പുകവലി ശ്വാസകോശത്തിനു ഹാനികരമാണ്. ആസ്മ പോലുള്ള ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർക്കു നിഷ്ക്രിയ പുകവലിയും പ്രശ്നമാണ്.

smoking | Meta AI Image

വെള്ളം കുടിക്കുക

കഫത്തെ അലിയിക്കാൻ വെള്ളത്തിനാകും. നന്നായി വെള്ളം കുടിക്കുന്നത് മ്യൂക്കസിന്റെ നേർത്ത പാളി ക്ലീൻ ആകാൻ സഹായിക്കും.

water | Pinterest

മരുന്നുകൾ ഉപയോഗിക്കാം

കഫം ഇളകി പോകാൻ സഹായിക്കുന്ന മരുന്നുകളുണ്ട്. ഇത് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കുക. കഫം പുറത്തേക്ക് കളയാൻ സഹായിക്കുന്ന മ്യൂക്കോകൈനൈറ്റ്സ് എന്ന വിഭാഗത്തിലെ മരുന്നുകളും നല്ലതാണ്.

MEDICINE | Pinterest

മൂക്കിൽപൊടി

മൂക്കിൽപൊടി ഉപയോഗിക്കുന്നവർ ഇന്നും ചുരുക്കമല്ല. ഇത് ശ്വാസകോശത്തിൽ മാലിന്യം അടിയാൻ കാരണമാകുന്നു. ഈ ശീലം പൂർണമായും ഉപേക്ഷിക്കുക.

nose | Pinterest

മലിനീകരണത്തിൽ നിന്ന് അകലുക

ശ്വാസകോശങ്ങൾ ക്ലീൻ ആയി ഇരിക്കാൻ മലിനീകരണത്തിൽ നിന്ന് അകന്നു നിൽക്കുക. മലിനീകരണം എന്നു പറയുമ്പോൾ അന്തരീക്ഷത്തിലെയും വീടിനുള്ളിലെയും ഉൾപ്പെടും. വീടിനു പുറത്ത് പൊടിപടലങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുക.

AIR POLLUTION | Pinterest
samakalika malayalam | File