തുരുമ്പ് പിടിച്ച ഇരുമ്പ് ചട്ടികൾ വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി

സമകാലിക മലയാളം ഡെസ്ക്

തലമുറകളായി മലയാളി അടുക്കളകളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ഇരുമ്പ് പാത്രങ്ങൾ.

Rusty iron pans | Pinterest

പെട്ടെന്ന് തുരുമ്പ് പിടിക്കും എന്നതാണ് ഇരുമ്പ് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഒരു പ്രശ്നം.

Rusty iron pans | Pinterest

ഇരുമ്പ് പാത്രങ്ങളിലെ തുരുമ്പ് കളയുന്നതെങ്ങനെ എന്ന് നോക്കാം.

Rusty iron pans | Pinterest

ബേക്കിംഗ് സോഡയിൽ അല്പം വെള്ളം ചേർത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കാം. ഇത് തുരുമ്പുള്ള ഭാഗങ്ങളിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് നന്നായി ഉരയ്ക്കാം. കടുപ്പമേറിയ തുരുമ്പ് മാറ്റാൻ ഈ രീതി വളരെ ഫലപ്രദമാണ്

പ്രതീകാത്മക ചിത്രം | AI Generated

തുരുമ്പ് കുറച്ച് മാത്രമേ ഉള്ളൂവെങ്കില്‍, ഒരു സ്റ്റീൽ വൂൾ പാഡ് അല്ലെങ്കിൽ അലുമിനിയം ഫോയിൽ കഷണം ഉപയോഗിച്ച് നന്നായി ഉരച്ചാൽ മതി. തുരുമ്പ് എളുപ്പം നീക്കം ചെയ്യപ്പെടും.

പ്രതീകാത്മക ചിത്രം | AI Generated

കഠിനമായ തുരുമ്പ് കളയാന്‍ വിനാഗിരിയും ചെറു ചൂടുവെള്ളവും തുല്യ അളവിൽ മിശ്രിതമാക്കുക. പാൻ ഈ മിശ്രിതത്തിൽ ഒരു മണിക്കൂർ മുക്കിവയ്ക്കുക. വിനാഗിരിയിലെ ആസിഡ് തുരുമ്പിനെ അലിയിക്കും. ശേഷം സ്ക്രബ്ബർ ഉപയോഗിച്ച് ഉരച്ച് കഴുകി നിങ്ങളുടെ പാത്രം തിളക്കമുള്ളതാക്കാം.

പ്രതീകാത്മക ചിത്രം | AI Generated

കടുപ്പമേറിയ ചായ തിളപ്പിച്ച് ആ വെള്ളം തണുത്ത ശേഷം തുരുമ്പിച്ച പാത്രങ്ങൾ അതിൽ മുക്കിവെക്കാം. തേയിലയിലെ ടാനിക് ആസിഡ് തുരുമ്പിനെ അലിയിച്ചു കളയാൻ സഹായിക്കും. കുറഞ്ഞത് 1-2 മണിക്കൂർ മുക്കിവെച്ച ശേഷം കഴുകി ഉണക്കുക.

പ്രതീകാത്മക ചിത്രം | AI Generated

തുരുമ്പുള്ള ഭാഗത്ത് കല്ലുപ്പ് വിതറുക. മുറിച്ച ഉരുളക്കിഴങ്ങിന്‍റെയോ നാരങ്ങയുടെയോ പകുതി ഭാഗം ഉപയോഗിച്ച് വട്ടത്തിൽ ഉരയ്ക്കുക. ഉപ്പിന്‍റെ തരികൾ പാത്രത്തിലെ തുരുമ്പിനെ ഫലപ്രദമായി നീക്കം ചെയ്യും.

പ്രതീകാത്മക ചിത്രം | AI Generated

തുരുമ്പ് നീക്കം ചെയ്ത ശേഷം പാൻ വെറുതെ വയ്ക്കരുത്. തുടച്ച് ഉണക്കി, ഒരു നേർത്ത തുണി ഉപയോഗിച്ച് പാചക എണ്ണ പുരട്ടുക. ശേഷം പുക വരുന്നതുവരെ അടുപ്പിൽ വെച്ച് ചൂടാക്കി തണുക്കാൻ വെക്കുക. ഇത് ഇരുമ്പിന് മുകളിൽ ഒരു സംരക്ഷണ പാളി ഉണ്ടാക്കുകയും ഭക്ഷണം അടിയിൽ പിടിക്കുന്നതും തുരുമ്പെടുക്കുന്നതും തടയുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File