ചായപ്പൊടിയിലെ മായം കണ്ടെത്താം

സമകാലിക മലയാളം ഡെസ്ക്

ദിവസവും മൂന്നും നാലും നേരം വീട്ടില്‍ ചായ കുടിക്കുന്നവരാണ് നമ്മൾ.

Tea | Pinterest

എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്ന ചായപ്പൊടിയില്‍ പലപ്പോഴും തേയില മാത്രയിരിക്കില്ല. അളവും കടുപ്പവും കൂട്ടുന്നതിന് പലതരം മായം കലര്‍ത്താറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിർദേശിച്ചിട്ടുള്ള രണ്ട് ലളിതമായ പരിശോധനകൾ കൊണ്ട് ചായപ്പൊടിയിലെ മായം കണ്ടെത്താം.

Tea powder | Pinterest

കാന്തം ഉപയോഗിച്ചുള്ള പരിശോധന

ചായപ്പൊടിയുടെ അളവു കൂട്ടുന്നതിനും നിറം വർധിപ്പിക്കുന്നതിനുമായി ചിലപ്പോൾ തേയിലയിൽ ഇരുമ്പ് ഫയലിങ്ങുകൾ കലർത്താറുണ്ട്. ഇത് കണ്ടെത്താൻ കാന്ത പരിശോധന സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

പരിശോധന നടത്തേണ്ട വിധം

ഒരു പരന്ന പ്ലേറ്റിലോ കടലാസിലോ ഉണങ്ങിയ തേയില വിതറുക. വൃത്തിയുള്ള ഒരു കാന്തം എടുത്ത് പതുക്കെ ഇലകൾക്ക് മുകളിലൂടെ നീക്കുക. ഏതെങ്കിലും കണികകൾ കാന്തത്തിലേക്ക് ആകർഷിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുക.

പ്രതീകാത്മക ചിത്രം | AI Generated

ചെറിയ കറുപ്പ് അല്ലെങ്കിൽ ചാരനിറത്തിലുള്ള കണികകൾ കാന്തത്തിൽ പറ്റിപ്പിടിച്ചാൽ, അത് ഇരുമ്പ് ഫയലിങ്ങുകളുടെയോ ലോഹ മലിനീകരണത്തിന്റെയോ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു.

പ്രതീകാത്മക ചിത്രം | AI Generated

ഫിൽട്ടർ പേപ്പർ പരിശോധന

ഉപയോഗിച്ച തേയില ഉണക്കി, വീണ്ടും നിറം നൽകി പുതിയതാക്കി വീണ്ടും വിൽക്കുന്ന എക്‌സ്‌ഹോസ്റ്റഡ് തേയില കണ്ടെത്താൻ ഇത് സഹായിക്കും.

Tea | Pinterest

പരിശോധന നടത്തേണ്ട വിധം

വെളുത്ത ഫിൽട്ടർ പേപ്പറിലോ ടിഷ്യൂവിലോ ഉണങ്ങിയ തേയില വച്ച് വെള്ളം തള്ളിച്ചാൽ, ഒരു മിനിറ്റിനകം കടുംതവിട്ട്/കറുത്ത കറ പടരുകയാണെങ്കിൽ അത് കൃത്രിമ നിറത്തിന്റെ സൂചനയാണ്.

പ്രതീകാത്മക ചിത്രം | AI Generated

ചായപ്പൊടി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

FSSAI ലൈസൻസ് നമ്പറുകളുള്ള സീൽ ചെയ്ത, ബ്രാൻഡഡ് തേയില പായ്ക്കുകൾ തിരഞ്ഞെടുക്കുക.

Tea powder | Pinterest

ചായയുടെ കടുപ്പം മാത്രം നോക്കരുത്, മണവും പുതുമയും ശ്രദ്ധിക്കണം.

Tea powder | Powder

അസാധാരണമായി വിലകുറഞ്ഞ ചായ പലപ്പോഴും വിട്ടുവീഴ്ച ചെയ്ത ഗുണനിലവാരത്തെ സൂചിപ്പിക്കുന്നു.

Tea powder | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file