സമകാലിക മലയാളം ഡെസ്ക്
പലപ്പോഴും കസ്കസിനെ ചിയ വിത്തുകളായും ചിയ വിത്തുകളെ കസ്കസ് ആയും നമ്മൾ തെറ്റുദ്ധരിക്കാറുണ്ട്.
കാഴ്ചയിൽ ഏതാണ്ട് ഒരുപോലെ ആണെങ്കിലും രണ്ടും വ്യത്യസ്തമാണ്.
സാല്‍വിയ ഹിസ്‌പാനിക്ക എന്ന ചെടിയില്‍ നിന്നാണ് ചിയ വിത്തുകള്‍ ഉണ്ടാക്കുന്നത്. ഓവല്‍ രൂപത്തിലുള്ള ഈ ചെറുവിത്തുകള്‍ കറുപ്പ്, വെളുപ്പ്, ഗ്രേ നിറങ്ങളിലുണ്ടാകും.
തുളസിയുടെ ഒരു വകഭേദമായ ഒസിമം ബാസിലിക്കം എന്ന ബേസില്‍ ചെടിയില്‍ നിന്നാണ് കസ്‌കസ് ഉണ്ടാക്കുന്നത്. വട്ടത്തില്‍ കറുത്ത നിറത്തിലുള്ള കസ്‌കസ് ഇന്ത്യ, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലാണ് മുഖ്യമായും കാണപ്പെടുന്നത്.
കാൽസ്യം, നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡ്, ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ ബി1, ബി2, ബി3, ഇ, സി, പൊട്ടാസിയം, സിങ്ക്, മാംഗനീസ് തുടങ്ങിയവ ചിയ വിത്തുകളിലുണ്ട്.
ഭാരത്തിന്റെ 12 മടങ്ങ് വെള്ളം വലിച്ചെടുക്കാന്‍ കഴിയുന്ന ചിയ വിത്തുകള്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.ഇതിലെ ഉയര്‍ന്ന ഫൈബര്‍ തോത് ദഹനാരോഗ്യത്തിനെ നിലനിര്‍ത്തുകയും ഭാരനിയന്ത്രണത്തില്‍ സഹായിക്കുകയും ചെയ്യും.
ഒമേഗ-3 ഫാറ്റി ആസിഡുകള്‍ നീര്‍ക്കെട്ട് കുറയ്‌ക്കുകയും ഹൃദയാരോഗ്യത്തെ പിന്തുണയ്‌ക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിച്ച് നിര്‍ത്താനും ചിയ വിത്തുകള്‍ നല്ലതാണ്.
കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പ്രോട്ടീൻ, പോളിഫെനോളുകള്‍, ഫ്‌ളാവനോയ്‌ഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ് കസ്കസ്
ശരീരത്തിലെ ചൂട് കുറയ്‌ക്കാന്‍ സഹായിക്കുന്ന കസ്‌കസ് വേനല്‍ കാലത്താണ് കൂടുതല്‍ ഫലപ്രദം. മലബന്ധം, അസിഡിറ്റി എന്നിവയെ കുറയ്‌ക്കാനും ഇവ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാര കുറയ്‌ക്കുമെന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും അനുയോജ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates