സമകാലിക മലയാളം ഡെസ്ക്
ജിമ്മിലോ അല്ലെങ്കിൽ മറ്റ് വ്യായാമങ്ങളിലോ ഏർപ്പെടുമ്പോൾ ഇടയ്ക്ക് ദാഹം തോന്നുന്നത് സ്വാഭാവികമാണ്
എന്നാൽ വ്യായാമത്തിനിടെ വെള്ളം കുടിക്കണോ, അതോ അത് അസ്വസ്ഥതയുണ്ടാക്കുമോ എന്ന ആശങ്കയാണ് പലർക്കും.
വ്യായാമം പൂർത്തിയാകുന്നതുവരെ വെള്ളം കുടിക്കാതെ ഇരിക്കുന്നവരുമുണ്ട്.
വ്യായാമത്തിനിടെ വിയർപ്പിലൂടെ ശരീരത്തിൽ നിന്ന് വെള്ളവും ധാതുലവണങ്ങളും നഷ്ടപ്പെടുന്നു. ഈ നഷ്ടം നികത്താതിരുന്നാൽ ക്ഷീണം, തലകറക്കം, പേശിവേദന, പ്രകടനക്കുറവ് എന്നിവ ഉണ്ടാകാം.
അതിനാൽ, ശരിയായ രീതിയിൽ വെള്ളം കുടിക്കുന്നത് വ്യായാമം ചെയ്യുമ്പോള്‍ ഒരു പ്രധാന ഘടകമാണ്.
വ്യായാമത്തിനിടയിൽ വെള്ളം കുടിച്ചാൽ വയറിന് ഭാരവും അസ്വസ്ഥതയും തോന്നുമെന്ന ധാരണയാണ് മിക്ക ആളുകൾക്കും .എന്നാൽ അത് തെറ്റിദ്ധാരണയാണ്.
പ്രശ്നം വെള്ളം കുടിക്കുന്നതിലല്ല, ഒരേസമയം അമിതമായി വെള്ളം കുടിക്കുന്നതിലാണെന്നാണ് വിദഗ്ധർ പറയുന്നത്.
വളരെ വേഗത്തിൽ വലിയ അളവിൽ വെള്ളം കുടിച്ചാൽ വയറിന് ഭാരം തോന്നാം. ചെറിയ അളവുകളായി ഇടവിട്ട് വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.
ചെറിയ തോതിലുള്ള നിർജലീകരണം പോലും വ്യായാമത്തെ പ്രതികൂലമായി ബാധിക്കാം.നിർജലീകരണം പരിക്കുകളുടെ സാധ്യത കൂട്ടാനിടയുണ്ട്.
അതിനാൽ വ്യായാമത്തിനിടെ വെള്ളം കുടിക്കുന്നത് ഒഴിവാക്കേണ്ട കാര്യമല്ല. മറിച്ച് ശരിയായ അളവിൽ, ഇടവിട്ട് വെള്ളം കുടിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates