വണ്ണം കുറയ്ക്കാൻ ഓട്സ് കഴിക്കേണ്ടത് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ശരീരഭാരം കുറയ്ക്കാൻ ഓട്സ് മികച്ച ഭക്ഷണമാണ്.

Oats | Pinterest

ഉയർന്ന നാരുകളും കുറഞ്ഞ കലോറിയുമുള്ള ഭക്ഷണമാണ് ഓട്സ്.

Oats | Pinterest

വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ഓട്സ് ഇങ്ങനെ കഴിക്കുകയാണെങ്കിൽ പെട്ടെന്ന് റിസൾട്ട് ലഭിക്കും.

Oats | Pinterest

കൊഴുപ്പ് കുറഞ്ഞ പാൽ ഉപയോഗിച്ച് വേവിച്ച റോൾഡ് ഓട്സ് തിരഞ്ഞെടുക്കുക. ബെറികൾ, നട്സ് അല്ലെങ്കിൽ ചിയ വിത്തുകൾ പോലുള്ളവ ചേർത്ത് ഓട്സ് തയ്യാറാക്കാവുന്നതാണ്.

oats | Pinterest

ഓട്‌സിനൊപ്പം പച്ചക്കറികൾ വേവിച്ചു ചേർത്തു കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കുന്നു. പച്ചക്കറികൾ നാരുകളാൽ സമ്പുഷ്ടമാണ്. പച്ചക്കറികൾ വേവിച്ച് ലേശം ഉപ്പും കുരുമുളകു പൊടിയും വിതറി ഇത് ഓട്‌സിൽ ഉടച്ചു ചേർത്തോ അല്ലാതെയോ കഴിക്കാം.

Oats and vegetables | Pinterest

നിയന്ത്രിത അളവിൽ പ്ലെയിൻ ഓട്സ് കഴിക്കുന്നത് ഗുണം ചെയ്യും. പ്രമേഹമുള്ളവർക്ക് ഓട്സ് ആരോഗ്യകരമായ ഭക്ഷണമാണ്.

Oats | Pinterest

അത്താഴത്തിന് ഓട്സ് സ്മൂത്തിയായും കഴിക്കുന്നതും വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. അത്താഴത്തിന് ഓട്‌സ് കഴിക്കുന്നത് ദഹനം എളുപ്പമാക്കുന്നതിനും വിവിധ ദഹന പ്രശ്നങ്ങൾ തടയുന്നതിനും നല്ലതാണ്.

Oatmeal Smoothie | Pinterest

ഓട്‌സ് വെള്ളം അല്ലെങ്കിൽ ബദാം മിൽക്ക് പോലുള്ള കുറഞ്ഞ കലോറി പാൽ ഉപയോഗിച്ച് വേവിക്കുക. മധുരത്തിനായി ബെറികൾ അല്ലെങ്കിൽ വാഴപ്പഴം പോലുള്ള പഴങ്ങൾ ചെറിയ അളവിൽ ചേർക്കുക.

Almond milk | Pinterest

ഒരു ടീസ്പൂൺ ചിയ സീഡ്സോ ഫ്ളാക്സ് സീഡുകളോ കൂടി ചേർത്ത് കഴിക്കുന്നതും ആരോ​ഗ്യത്തിന് നല്ലതാണ്.

Chia seed and oats | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file