കൂട്ടുകാരന്‍ ടോക്‌സിക്കാണോ?, ഈ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം

സമകാലിക മലയാളം ഡെസ്ക്

സൗഹൃദങ്ങള്‍ വ്യക്തികളുടെ ജീവിതത്തില്‍ പ്രധാനമാണ്. എന്നാല്‍ ചിലപ്പോഴെല്ലാം സൗഹൃദങ്ങളും ടോക്‌സിക് ആകാറുണ്ട്. അത്തരം സൗഹൃദങ്ങള്‍ തിരിച്ചറിയാം ചില ലക്ഷണങ്ങള്‍.

AI

സുഹൃത്തിനെ കാണുമ്പോള്‍ സന്തോഷം തോന്നുന്നതിന് പകരം, നിങ്ങള്‍ നിശ്ചലമായതായി തോന്നുന്ന സാഹചര്യം.

AI

അവന്‍/അവള്‍ ഒരുപാട് കോണ്ട്രോള്‍ ചെയ്യാന്‍ ശ്രമിക്കുന്നു. നിങ്ങളുടെ തീരുമാനങ്ങളില്‍ ഇടപെടുന്നു, സ്വാതന്ത്ര്യത്തിന് തടസമാകും വിധം പ്രവര്‍ത്തിക്കുന്നു. നിങ്ങള്‍ ആരോട് ബന്ധം പുലര്‍ത്തണം എന്നതില്‍ ഇടപെടാന്‍ ശ്രമിക്കുന്ന അവസ്ഥ.

AI

നിങ്ങളുടെ വിജയത്തില്‍ അവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന പെരുമാറ്റം. അവന്റെ / അവളുടെ നേട്ടങ്ങളോട് നിങ്ങളെ താരതമ്യം ചെയ്യുന്നു.

AI

നിങ്ങളുടെ കുറവുകളെ പരിഹസിക്കുന്ന സ്വഭാവം ടോക്‌സിക് സൗഹൃത്തിന്റെ മറ്റൊരു ഉദാഹരണമാണ്. ചിരയിലൂടെയോ പരിഹാസത്തിലൂടെയോ നിങ്ങളുടെ ആത്മവിശ്വാസം നശിപ്പിക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കുക.

AI

പ്രശ്‌നങ്ങളില്‍ എല്ലായ്‌പ്പോഴും നിങ്ങളെ കുറ്റപ്പെടുത്താറുണ്ടോ, ഒരിക്കലും സ്വന്തം തെറ്റുകള്‍ സമ്മതിക്കാത്ത സ്വഭാവം.

AI

ടോക്സിക് സൗഹൃദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അതിരുകള്‍ വ്യക്തമാക്കുക.

AI

എല്ലാം സഹിച്ച് നില്‍ക്കാതെ അംഗീകരിക്കാനാകാത്ത സാഹചര്യങ്ങള്‍ മനസിലാക്കി നല്‍കുക.

AI

തുറന്ന് സംസാരിക്കാം. പ്രശ്‌നങ്ങള്‍ വ്യക്തതയോടെ തുറന്ന് പറയുക.

AI

ടോക്‌സിക് സാഹചര്യങ്ങള്‍ മാറുന്നില്ലെങ്കില്‍ ബന്ധങ്ങളില്‍ നിന്ന് ഇടവേളെയെടുക്കുക. അല്ലെങ്കില്‍ ബന്ധം അവസാനിപ്പിക്കുക.

AI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates