ഐഎസ്ആര്‍ഒയില്‍ ജോലി നേടണോ? എന്താണ് പഠിക്കേണ്ടത്, പ്രവേശന രീതി ഏങ്ങനെ?

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയില്‍ ജോലി നേടണമെങ്കില്‍ എന്താണ് ചെയ്യേണ്ടത്?

ബഹിരാകാശ രംഗത്തെ കരിയര്‍ ആണ് ആഗ്രഹിക്കുന്നതെങ്കില്‍ 11ഉം 12ഉം ക്ലാസുകളില്‍ ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതശാസ്ത്രം എന്നിവ അത്യാവശ്യ വിഷയങ്ങളാണ്. ഐഎസ്ആര്‍ഒയിലെ മിക്ക സാങ്കേതിക, ഗവേഷണ റോളുകളിലും ഈ വിഷയങ്ങള്‍ പ്രധാനമാണ്

ഐഎസ്ആര്‍ഒയിലെ മിക്ക സാങ്കേതിക തസ്തികകളിലേക്കും ബാച്ചിലേഴ്‌സ് ബിരുദമാണ് ഏറ്റവും കുറഞ്ഞ യോഗ്യത.

മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, അല്ലെങ്കില്‍ എയ്‌റോസ്‌പേസ് എഞ്ചിനീയറിങ് തുടങ്ങിയവയില്‍ ബിടെക് അല്ലെങ്കില്‍ ബിഇ ആവശ്യമാണ്.

ഗവേഷണ കേന്ദ്രീകൃത തസ്തികകള്‍ക്ക്, ഭൗതികശാസ്ത്രം, ഗണിതം അല്ലെങ്കില്‍ ആസ്‌ട്രോമണി എന്നിവയില്‍ സയന്‍സ് ബിരുദം (ബിഎസ്‌സി), മാസ്‌റ്റേഴ്‌സ് ബിരുദം എന്നിവയും വേണം

അംഗീകൃത സര്‍വകലാശാലയില്‍ യോഗ്യതാ ബിരുദത്തിന് കുറഞ്ഞത് 65% മാര്‍ക്ക് അല്ലെങ്കില്‍ 6.84/10 പോയിന്റ് ആവശ്യമാണ്.

ഉന്നത ഗവേഷണത്തിനോ പ്രത്യേക തസ്തികകളിലോ, ബഹിരാകാശ ശാസ്ത്രം, ആസ്‌ട്രോ ഫിസിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, അല്ലെങ്കില്‍ സാറ്റലൈറ്റ് സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദം (എംടെക്/എംഇ/എംഎസ്‌സി) അല്ലെങ്കില്‍ പിഎച്ച്ഡിയും വേണം

ഐഎസ്ആര്‍ഒ കേന്ദ്രീകൃത റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ICRB) പരീക്ഷയിലൂടെയാണ് ഐഎസ്ആര്‍ഒയുടെ സാങ്കേതിക തസ്തികകളിലേക്കുള്ള പ്രധാന നിയമനം.

എഴുത്തുപരീക്ഷ, അഭിമുഖം, ചില ഗവേഷണ, ഫെലോഷിപ്പ് തസ്തികകളില്‍ ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനീയറിങ് (ഗേറ്റ്) സ്‌കോറുകളും പരിഗണിക്കാം

ISRO | X

യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇന്ത്യന്‍ പൗരത്വം, ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകള്‍, ഉയര്‍ന്ന പ്രായപരിധി (പൊതുവിഭാഗത്തിന് സാധാരണയായി 28 വയസ്സ്, സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുകള്‍) എന്നിവയും ഉള്‍പ്പെടുന്നു.

പ്രതീകാത്മകചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam