പഞ്ചസാര പാത്രത്തിലെ ഉറുമ്പിനെ തുരത്താം

സമകാലിക മലയാളം ഡെസ്ക്

അടുക്കളയില്‍ ഏറ്റവും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നാണ് പഞ്ചസാര പാത്രത്തിൽ ഉറുമ്പ് കയറുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

എത്രയൊക്കെ ശ്രദ്ധയോടെ അടച്ചുവെച്ചാലും പഞ്ചസാര പാത്രം തുറന്നാല്‍ ഉറുമ്പ് നിറഞ്ഞിരിക്കുന്നതായി കാണാം. ഇവയെ നീക്കം ചെയ്യുന്നതും അത്ര എളുപ്പമല്ല.

പ്രതീകാത്മക ചിത്രം | Pinterest

പഞ്ചസാരയില്‍ നിന്നും ഉറുമ്പിനെ തുരത്താന്‍ ഇവ പരീക്ഷിക്കാം.

പ്രതീകാത്മക ചിത്രം | AI Generated

ഏലക്ക

ഏലക്കായുടെ തൊണ്ട് പഞ്ചസ്സാര പാത്രത്തില്‍ ഇട്ട് വെക്കുന്നത് ഉറുമ്പ് വരുന്നത് തടയാന്‍ സഹായിക്കും.ഇതിന്റെ മണം ഉറുമ്പുകളെ ഈ പാത്രത്തിന്റെ അടുത്തേയ്ക്ക് വരുന്നത് പോലും തടയുന്നു.

Cardamom | Pinterest

മഞ്ഞൾ

മഞ്ഞളിന്റെ രൂക്ഷഗന്ധം ഉറുമ്പുകള്‍ക്ക് താങ്ങാന്‍ സാധിക്കുകയില്ല. അതിനാല്‍ തന്നെ പഞ്ചസാര സൂക്ഷിക്കുന്ന ഷെല്‍ഫില്‍ മഞ്ഞള്‍ ഇട്ട് വെക്കുന്നത് ഉറുമ്പുകളെ അടുക്കളയില്‍ നിന്നും തുരത്തും.

Turmeric | Pinterest

ചെറുനാരങ്ങ

ഉണക്കിയ ചെറുനാരങ്ങയുടെ തൊണ്ട് പഞ്ചസാര പാത്രത്തില്‍ ഇട്ട് വെക്കുമ്പോൾ പാത്രത്തിൽ ഉറുമ്പുകള്‍ കയറില്ല.

Dry lemon

ഗ്രാമ്പൂ

ഗ്രാമ്പു മൂന്നെണ്ണം എടുത്ത് പഞ്ചസാര പാത്രത്തില്‍ ഇട്ട് വെക്കണം. ഇതിന്റെ മണം കാരണം ഉറുമ്പുകള്‍ പഞ്ചസാര പാത്രത്തില്‍ കടക്കാനുള്ള സാധ്യതയും കുറയും. ഒരു കിലോ പഞ്ചസാരയ്ക്ക് ആറു ഗ്രാമ്പൂ വരെ ഇട്ടുവെക്കാം.

Clove | Pinterest

കറുവാപ്പട്ട

കുറച്ച് കറുവപ്പട്ട പഞ്ചസാര പാത്രത്തിൽ ഇട്ട് വെയ്ക്കാം. കറുവാപ്പട്ടയുടെ കടുത്ത മണം ഉറുമ്പിനെ തുരത്താന്‍ നല്ലതാണ്.

Cinnamon | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file