സമകാലിക മലയാളം ഡെസ്ക്
ഈഡിസ് കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ചിക്കുൻഗുനിയ.
പെട്ടന്നുള്ള ഉയർന്ന പനി, സന്ധികളിൽ കടുത്ത നീർവീക്കം, വേദന ,പേശി വേദന, തലവേദന, ക്ഷീണം, ചില വ്യക്തികളിൽ ചർമത്തിൽ ചൊറിച്ചിൽ എന്നിവയാണ് ലക്ഷണങ്ങൾ.
ചിക്കുൻഗുനിയ വന്ന ചിലരില്‍ സന്ധി വേദന മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കുന്നതായിരിക്കും.
ചിക്കുൻഗുനിയ വരാതിരിക്കാനുള്ള ചില പ്രതിരോധ വഴികൾ നോക്കാം.
കൊതുകു നിവാരണ മരുന്നുകള്‍ ഉപയോഗിക്കുക.
കൊതുകിന്റെ ശല്യം കൂടുതലുള്ള സമയങ്ങളില്‍ മുഴുവന്‍ കൈയുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
വാതിലുകളിലും ജനലുകളിലും കൊതുകുതിരികള്‍ കത്തിച്ചുവയ്ക്കുക.
വെള്ളക്കെട്ടുകൾ ഒഴുക്കിക്കളയാൻ കഴിയുന്നില്ലെങ്കിൽ അവയിൽ മണ്ണെണ്ണയോ കരിഓയിലോ ഒഴിക്കുക.
കിടക്കുമ്പോൾ കൊതുക് വലകൾ ഉപയോഗിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates