സമകാലിക മലയാളം ഡെസ്ക്
അടുക്കളയിൽ ഈച്ചകളുടെ ശല്യം കൂടുന്നത് ആരോഗ്യത്തിനും ശുചിത്വത്തിനും വലിയ വെല്ലുവിളിയാണ്.
പ്രത്യേകിച്ച് മഴക്കാലത്ത് ഭക്ഷണത്തിന്റെ മണത്തെയും ഈർപ്പത്തെയും ആകർഷിച്ച് ഈച്ചകൾ അടുക്കളയിൽ നിറയാം.
എന്നാൽ ചില ലളിതമായ കാര്യങ്ങൾ പിന്തുടർന്നാൽ ഈച്ചകളെ എളുപ്പത്തിൽ അകറ്റാൻ കഴിയും
ഭക്ഷണ മാലിന്യങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഇത് ഈച്ചകളെ ആകർഷിക്കുന്നു.
ഡൈനിങ് ടേബിൾ, കൗണ്ടർടോപ് എന്നിവിടങ്ങളിൽ ഭക്ഷണം സൂക്ഷിക്കുന്നത് ഒഴിവാക്കാം.
പഴങ്ങൾ, ബാക്കിവന്ന ഭക്ഷണ സാധനങ്ങൾ, പാകം ചെയ്തവയെല്ലാം മൂടി വയ്ക്കാം.
അടുക്കളയിൽ വയ്ക്കുന്ന വേസ്റ്റ് ബാസ്കറ്റിന് മൂടി ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഇത് തുറന്ന് വയ്ക്കുന്നത് ഈച്ചകളെ ആകർഷിക്കും.
ഗ്രാമ്പു, നാരങ്ങ, പുതിന, ബേസിൽ തുടങ്ങിയവ അടുക്കളയിൽ സൂക്ഷിക്കുന്നത് ഈച്ച വരുന്നത് തടയാൻ സഹായിക്കും
ജനലുകളിൽ നെറ്റ് ഇടുന്നത് പുറത്ത് നിന്നും വീടിനുള്ളിൽ ഈച്ച കയറുന്നതിനെ തടയും.
അടുക്കളയിൽ നല്ല വായുസഞ്ചാരം ഉണ്ടെങ്കിൽ ഒരു പരിധിപരെ ഈച്ചകളെ അകറ്റി നിർത്താൻ കഴിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates