സമകാലിക മലയാളം ഡെസ്ക്
നമുക്കൊപ്പമുള്ള ഒരാള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയാണെങ്കില്‍ എന്താണ് ചെയ്യേണ്ടത്?
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് ചില പ്രഥമശുശ്രൂഷകള്‍ പ്രയോഗിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് വിലപ്പെട്ട ഒരു ജീവന്‍ രക്ഷിക്കാനാകും.
സ്ഥലം സുരക്ഷിതമാണോ എന്ന് വീക്ഷിക്കുക.
മുന്നിൽ നിന്ന് ചുമലിൽ തട്ടി എന്തുപറ്റി എന്നുറക്കെ ചോദിക്കുകയും ശരിയായ ശ്വാസോച്ഛ്വാസമുണ്ടോ എന്ന് നോക്കുകയും ചെയ്യണം.
പ്രതികരണമില്ലെങ്കിൽ ആരെയെങ്കിലും സഹായത്തിനു വിളിക്കുകയും ആംബുലൻസ് സഹായത്തിനായി 108 നമ്പറിൽ വിളിക്കുകയും ചെയ്യുക.
വീണ് കിടക്കുന്ന ആൾക്ക് ഉടന്‍ ഹൃദയമിടിപ്പ് ഉണ്ടോയെന്നു പരിശോധിക്കണം. അതും ഇല്ലായെങ്കില്‍ പെട്ടെന്നുതന്നെ സിപിആര്‍ ചെയ്യാന്‍ തുടങ്ങുക.
സിപിആര്‍ ചെയ്യുന്നതെങ്ങനെ?
വീണ് കിടക്കുന്ന ആളുടെ നെഞ്ചിൽ ഇടവിട്ട് അമർത്താൻ തുടങ്ങണം. ഒരു കൈപ്പത്തിയുടെ ഉപ്പൂറ്റി നെഞ്ചിനു താഴെ മാറെല്ലിനു രണ്ടു വിരൽ മുകളിലായി വെയ്ക്കുക. മറ്റേക്കൈ അതിനുമുകളിൽ വിരലുകൾ പിണച്ചു വെയ്ക്കുക.
കൈമുട്ട് നിവർന്നിരിക്കണം, ചുമൽ രോഗിയുടെ നെഞ്ചിന്റെ മുകളിലായിരിക്കണം.
അഞ്ചു മുതൽ ആറ് സെന്റിമീറ്റർ താഴോട്ട് ഒരു സെക്കൻഡിൽ 2 എന്ന കണക്കിനു അമർത്തണം (ഓരോ അമർത്തലിനു ശേഷവും മാറിടം പൂർവസ്ഥിതിയിലെത്തണം)
1, 2, 3 എന്നിങ്ങനെ 30 വരെ ഉച്ചത്തിലെണ്ണണം ഇത്തരത്തിൽ 5 ആവർത്തി ചെയ്യേണ്ടതുണ്ട്.
രോഗി പ്രതികരിക്കുന്നത് വരെയോ ആശുപത്രിയിലെത്തുന്നതുവരെയോ ഇത് തുടരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates