ഉരുളക്കിഴങ്ങിലും വ്യാജനോ? തിരിച്ചറിയാം

സമകാലിക മലയാളം ഡെസ്ക്

മിക്ക അടുക്കളകളിലും സ്ഥിരമായി കാണുന്ന ഒരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്.

Potato | Pinterest

നമ്മൾ കഴിക്കുന്ന ഉരുളക്കിഴങ്ങിലും വ്യാജന്മാരുണ്ട് എന്നത് എത്ര പേർക്ക് അറിയാം?.

Potato | Pinterest

വ്യാജ ഉരുളക്കിഴങ്ങുകളെ തിരിച്ചറിയാൻ ചില മാർ​ഗങ്ങൾ സഹായിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം.

Potato | Pinterest

മണം

യഥാര്‍ഥ ഉരുളക്കിഴങ്ങുകൾക്ക് പ്രകൃതിദത്തമായ മണ്ണിന്റെ മണമുണ്ടാകും. എന്നാൽ രാസവസ്തുക്കള്‍ ചേര്‍ത്ത ഉരുളക്കിഴങ്ങിന് രൂക്ഷമായ കൃത്രിമ ഗന്ധമാകും ഉണ്ടാവുക. ദുര്‍ഗന്ധമോ അസാധാരണമാംവിധം രൂക്ഷഗന്ധമോ ശ്രദ്ധയിൽപ്പെട്ടാൽ അവ ഉപയോഗിക്കരുത്.

Potato | Pinterest

തൊലിയും ഘടനയും

ചെറുതായി പരുക്കനായ തൊലിയായിരിക്കും യഥാര്‍ഥ ഉരുളക്കിഴങ്ങിന് ഉണ്ടാവുക. മിനുസമാര്‍ന്നതും കട്ടിയുളളതുമായ തൊലിയായിരിക്കും പലപ്പോഴും വ്യാജ ഉരുളക്കിഴങ്ങിന്റേത്. ഇത് വളരെ എളുപ്പത്തില്‍ അടര്‍ന്ന് പോവുകയും ചെയ്യും.

Potato | Pinterest

റബ്ബ് -ഓഫ് ടെസ്റ്റ്

കൈകൊണ്ടോ തുണികൊണ്ടോ ഉരുളക്കിഴങ്ങന്റെ ഉപരിതലം മൃദുവായി തടവണം. നിറം എളുപ്പത്തില്‍ മാറുകയാണെങ്കില്‍ അത് കൃത്രിമമായി നിറം നല്‍കിയതായിരിക്കും. യഥാര്‍ഥ ഉരുളക്കിഴങ്ങിന്റെ തൊലിയുടെ നിറം ഇത്തരത്തിൽ മാറില്ല.

Potato | Pinterest

വെള്ളത്തിലിട്ട് നോക്കാം

ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ഉരുളക്കിഴങ്ങ് അതിലേക്ക് ഇടുക.യഥാര്‍ഥ ഉരുളക്കിഴങ്ങ് വെള്ളത്തില്‍ മുങ്ങി പോകും. വ്യാജ ഉരുളക്കിഴങ്ങ് പലപ്പോഴും വെള്ളത്തില്‍ പൊങ്ങികിടക്കുന്നതായി കാണാം.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File