കേടുവന്ന മുട്ട എങ്ങനെ തിരിച്ചറിയാം

സമകാലിക മലയാളം ഡെസ്ക്

നമുക്ക് ധാരാളം പ്രോട്ടീനും മറ്റ് പോഷകങ്ങളും നല്‍കാനാകുന്ന ഭക്ഷണമാണ് മുട്ട.

Egg | Pinterest

മുട്ട പതിവായി ഉപയോഗിക്കുന്ന ഭക്ഷണസാധനമായതിനാല്‍ തന്നെ മിക്കവരും ഇത് ഒന്നിച്ച് വാങ്ങി വീട്ടില്‍ സൂക്ഷിക്കാറാണ് പതിവ്.

Egg | Pinterest

ഒരാഴ്ച വരെയൊക്കെ നനവോ ഈര്‍പ്പമോ ഇല്ലാത്ത സ്ഥലത്ത് മുട്ട കേടാകാതെ വയ്ക്കാം. ഇതുതന്നെ ഫ്രിഡ്ജിലാണെങ്കില്‍ ദീര്‍ഘനാള്‍ കേടാകാതിരിക്കും.

Egg | Pinterest

മുട്ട ചീത്തയായോ അല്ലയോ എന്ന് തിരിച്ചറിയാനുള്ള ചില ടിപ്സ് നോക്കാം

പ്രതീകാത്മക ചിത്രം | AI Generated

വെള്ളം നിറച്ച പാത്രത്തില്‍ മുട്ട മുക്കിവയ്ക്കുക. മുട്ട വെള്ളത്തില്‍ നന്നായി താഴുന്നുണ്ടെങ്കില്‍ ഫ്രഷും അല്‍പം പൊങ്ങിയിരുന്നാല്‍ അത്ര ഫ്രഷ് അല്ലെന്ന് മനസ്സിലാക്കാം.

പ്രതീകാത്മക ചിത്രം | Pinterest

മുട്ട പൊട്ടിക്കുമ്പോള്‍ അതിനകത്ത് ചുവന്ന നിറത്തില്‍ പാടുകളോ കലക്കമോ ഉണ്ടെങ്കിൽ ആ മുട്ട ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം മുട്ടയ്ക്ക് അകത്ത് കെമിക്കല്‍ റിയാക്ഷൻ നടന്നുവെന്നതിന്‍റെ സൂചനയാണ് ഈ ചുവപ്പ്.

പ്രതീകാത്മക ചിത്രം | Pinterest

മുട്ട പൊട്ടിക്കുമ്പോള്‍ മുട്ടയുടെ സാധാരണ ഗന്ധത്തിൽ നിന്ന് വ്യത്യസ്തമായി അല്‍പം രൂക്ഷമായ ഗന്ധം വരുന്നുണ്ടെങ്കിൽ ആ മുട്ട ഉപേക്ഷിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

മുട്ട കുലുക്കുമ്പോള്‍ അകത്ത് ദ്രാവകം പരന്നൊഴുകുന്ന പ്രതീതിയാണ് ശബ്ദം നല്‍കുന്നതെങ്കില്‍ മുട്ട ചീത്തയായി എന്ന് അനുമാനിക്കാം. ഫ്രഷ് ആണെങ്കില്‍ മുട്ട കുലുക്കുമ്പോള്‍ കനത്തില്‍ ഉള്ള് പൊട്ടാതെ തന്നെ അത് നീങ്ങുന്നതായി മനസിലാക്കാൻ സാധിക്കും.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File