സമകാലിക മലയാളം ഡെസ്ക്
നമ്മുടെയെല്ലാം ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു ടോക്സിക്കായുള്ള വ്യക്തിയെ നമ്മൾ കണ്ടുമുട്ടിയിട്ടുണ്ടാകും അല്ലേ.
ആ വ്യക്തി നമ്മുടെ അടുത്ത സുഹൃത്തുക്കളിലൊരാളോ പങ്കാളിയോ കുടുംബാംഗമോ ആകാം.അവരുമായുള്ള നമ്മുടെ ബന്ധം മനസ്സമാധാനം തകര്‍ക്കുകയും വിഷമത്തിലാക്കുകയും ചെയ്യും.
ഒരു വ്യക്തി ടോക്‌സിക്കാണ് എന്ന് എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം.
ഇത്തരക്കാര്‍ ആളുകളെ അവരുടെ ഇഷ്ടങ്ങള്‍ നടത്താനായി ഏത് രീതിയില്‍ വേണമെങ്കിലും മാറ്റിയെടുക്കുന്നവരാണ്. അവരുടെ ലക്ഷ്യം എന്തുതന്നെയായാലും അത് നേടിയെടുക്കാന്‍ അവര്‍ മറ്റുള്ളവരെ ഉപയോഗിക്കും.
നിങ്ങള്‍ പറയുന്നതും ചെയ്യുന്നതുമായ എല്ലാത്തിനും കുറ്റം പറയാനോ വിമര്‍ശിക്കാനോ എപ്പോഴും ഇത്തരക്കാർ ശ്രമിക്കും. അതുപോലെ മറ്റുളളവരുടെ മുന്‍പില്‍ വച്ച് നിങ്ങളെ കളിയാക്കുകയും മോശം പറയുകയോ ചെയ്യും.
അവര്‍ ചെയ്ത പ്രവൃത്തി ശരിയായില്ലെന്ന് നിങ്ങള്‍ പറയുകയോ വിമര്‍ശിക്കുകയോ തെറ്റ് ചൂണ്ടിക്കാണിക്കുകയോ ചെയ്താല്‍ അവര്‍ അത് അംഗീകരിക്കില്ലെന്ന് മാത്രമല്ല പറഞ്ഞതിനെ വളച്ചൊടിച്ച് നിങ്ങളാണ് കുറ്റക്കാരനെന്ന് ആരോപിക്കുകയും ചെയ്യും.
അവര്‍ നിങ്ങളെ വിഷമിപ്പിക്കുകയോ നിങ്ങളോട് മോശമായി പെരുമാറുകയോ ചെയ്താല്‍ ഒരിക്കലും ക്ഷമ ചോദിക്കാന്‍ തയ്യാറാവില്ല. ചില അവസരങ്ങളില്‍ അവര്‍ സ്വന്തം നേട്ടത്തിനായും സഹതാപം ലഭിക്കാനായും എന്ത് മാനിപ്പുലേഷനും നടത്താന്‍ തയ്യാറാണ്.
ഇത്തരക്കാർ അവർക്ക് ആവശ്യമുള്ള സമയത്ത് നല്ല രീതിയില്‍ പെരുമാറുകയും, ആഗ്രഹിച്ചത് ലഭിച്ചില്ലെങ്കില്‍ നിങ്ങളെ പലവിധത്തില്‍ ബുദ്ധിമുട്ടിക്കുകയും ചെയ്യും. അവരുടെ താല്‍പര്യം അനുസരിച്ച് നിങ്ങള്‍ക്ക് പ്രിയപ്പെട്ട ബന്ധങ്ങള്‍ കൂടി വേണ്ടെന്നുവയ്ക്കാന്‍ പ്രേരിപ്പിക്കും.
നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴൊന്നും കരുതലോ പിന്തുണയോ നല്‍കാത്തവരായിരിക്കും അവര്‍. നിങ്ങളുടെ വിജയങ്ങളോ നിങ്ങള്‍ക്ക് സംഭവിക്കുന്ന നല്ല കാര്യങ്ങള്‍ക്കോ ഒരു നല്ല വാക്ക് പറയുകയോ ചെയ്യില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates