മഞ്ഞൾപ്പൊടിയിൽ മായം ഉണ്ടോ? എങ്ങനെ തിരിച്ചറിയാം

സമകാലിക മലയാളം ഡെസ്ക്

ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമായ മഞ്ഞൾ കറികളിലും മറ്റും ചേർത്താണ് സാധാരണ നമ്മൾ കഴിക്കുന്നത്.

Turmeric powder | Pinterest

രോ​ഗപ്രതിരോധശേഷി മുതൽ മനുഷ്യൻ്റെ പല ആരോ​ഗ്യാവസ്ഥയെയും മറികടക്കാൻ മഞ്ഞൾ ​ഗുണകരമാണ്.

Turmeric powder | Pinterest

എന്നാൽ കടയിൽ നിന്നും ലഭിക്കുന്ന എല്ലാ മഞ്ഞൾപ്പൊടിയും നല്ലതാണെന്ന് നമുക്ക് പറയാൻ കഴിയില്ല.

Turmeric powder | Pinterest

എന്നാൽ വാങ്ങിയ മഞ്ഞൾ ശുദ്ധമാണോ എന്ന് തിരിച്ചറിയാൻ ‌എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.

Turmeric powder | Pinterest

ഒരു ഗ്ലാസ്സിൽ മുക്കാൽ ഭാഗത്തോളം ഇളംചൂടുള്ള വെള്ളം എടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ മഞ്ഞൾപ്പൊടി മുകളിൽ നിന്ന് ഇടുക. ഒരിക്കലും അത് യോജിപ്പിക്കരുത്. ശേഷം അടുത്ത 20 മിനിറ്റ് ഗ്ലാസ് അനക്കാതെ ​വെക്കുക.

Turmeric powder | Pinterest

ശുദ്ധമാണെങ്കിൽ മഞ്ഞൾപ്പൊടി ഗ്ലാസ്സിൻ്റെ അടിയിൽ അടിയുകയും മുകളിലെ വെള്ളം തെളിയുകയും ചെയ്യും.വ്യാജനാണെങ്കിൽ വെള്ളം കടുത്ത മഞ്ഞനിറമാകുകയോ കലങ്ങുകയോ ചെയ്യും.

Turmeric powder | Pinterest

അല്പം മഞ്ഞൾപ്പൊടി കൈവെള്ളയിൽ വെച്ച് തള്ളവിരൽ കൊണ്ട് നന്നായി ഞെരുടുക. ശുദ്ധമായ മഞ്ഞളാണെങ്കിൽ കൈവെള്ളയിൽ മഞ്ഞനിറം പറ്റിപ്പിടിക്കും. അതുപോലെ മായം കലർന്നതിന് മണം കുറവായിരിക്കും.

Turmeric powder | Pinterest

മായം ചേർത്തുവരുന്ന മഞ്ഞൾ നിങ്ങളുടെ ആരോഗ്യത്തെ പല തരത്തിൽ ബാധിച്ചേക്കാം.

Turmeric powder | Pinterest

ഭക്ഷണത്തിൽ ഇവ ചേർക്കുന്നത് ഓക്കാനം, ഛർദ്ദി, വയറ്റിൽ അസ്വസ്ഥതകൾ, വൃക്ക അല്ലെങ്കിൽ കരൾ രോ​ഗങ്ങൾ, പ്രതിരോധശേഷി കുറയുക, നാഡീസംബന്ധമായ പ്രശ്നങ്ങൾ, കുട്ടികളിൽ വിഷബാധ, കുട്ടികളിൽ ബുദ്ധിവികാസം ഇല്ലാതാകുക എന്നിവയ്ക്ക് കാരണമായേക്കാം.

Turmeric powder | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File