കടയിൽ നിന്ന് വാങ്ങുമ്പോൾ നല്ല കുക്കുമ്പർ തിരിച്ചറിഞ്ഞ് വാങ്ങാം

സമകാലിക മലയാളം ഡെസ്ക്

ഈ ചൂടുകാലത്ത് ഭക്ഷണത്തിൽ കൂടുതലായും ഉൾപ്പെടുത്തേണ്ട ഒന്നാണ് കുക്കുമ്പർ അഥവാ കക്കിരിക്ക.

Cucumbers | Pinterest

എതിനാൽ ആളുകൾ സാലഡിനായും വെറുതെ കഴിക്കുന്നതിനായും വേണ്ടി ധാരാളം കക്കരിക്ക വാങ്ങിക്കാറുമുണ്ട്.

Cucumbers | Pinterest

പക്ഷേ, ചിലപ്പോഴൊക്കെ കുക്കുമ്പർ കടയിൽ നിന്ന് വാങ്ങി വീട്ടില്‍ കൊണ്ടുവന്ന് മുറിച്ചു നോക്കുമ്പോഴാകും അതിനു ഭയങ്കര കയ്പ്പുണ്ടെന്ന് മനസ്സിലാവുന്നത്.

Cucumbers | Pinterest

രുചിച്ചു നോക്കാതെ ഈ കയ്പ്പ് കണ്ടുപിടിക്കാൻ പറ്റില്ലെന്നാണ് പലരും കരുതുന്നത്.

Cucumbers | Pinterest

എന്നാൽ കടയിൽ നിന്ന് വാങ്ങുന്ന സമയത്ത് തന്നെ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കയ്പ്പുള്ള കുക്കുമ്പർ ഒഴിവാക്കാൻ നിഷ്പ്രയാസം സാധിക്കും.

Cucumbers | Pinterest

കാലാവസ്ഥയിലെ മാറ്റങ്ങൾ, കൃത്യമായി നനയ്ക്കാത്തത്, അമിതമായ ചൂട്, അല്ലെങ്കിൽ മണ്ണിലെ പ്രശ്നങ്ങൾ എന്നിവയൊക്കെയാണ് പ്രധാനമായും കുക്കുമ്പറിൽ‌ കയ്പ്പുണ്ടാകാൻ കാരണം.

Cucumbers | Pinterest

നല്ല കടും പച്ച നിറവും ഉറപ്പുള്ള തൊലിയുമുള്ളവ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മഞ്ഞ പാടുകളോ മങ്ങിയ നിറമോ ഉണ്ടെങ്കിൽ അത് അധികം പഴുത്തതോ കേടായതോ ആകാം.

Cucumbers | Pinterest

തൊട്ടുനോക്കുമ്പോൾ നല്ല മാർദ്ദവമുള്ളതും ചുക്കിചുളിഞ്ഞതുമായ കക്കിരിക്ക ഒഴിവാക്കുന്നതാണ് നല്ലത്. അവയ്ക്ക് കയ്പ്പുണ്ടാകാൻ സാധ്യത കൂടുതലാണ്.

Cucumbers | Pinterest

തടിച്ചതോ വളഞ്ഞതോ ആയവയിൽ വിത്തുകൾ കൂടുതലുണ്ടാകും. ഇതും കയ്പ്പ് കൂട്ടും. അതുകൊണ്ട് അധികം വണ്ണമില്ലാത്ത, നേരെയുള്ള കക്കിരിക്ക നോക്കി എടുക്കുന്നതാണ് എപ്പോഴും നല്ലത്.

Cucumbers | Pinterest

നല്ല ഫ്രഷ് കക്കിരിക്കയ്ക്ക് നേരിയതും ശുദ്ധവുമായ ഒരു ഗന്ധമായിരിക്കും. എന്തെങ്കിലും പുളിപ്പോ രൂക്ഷഗന്ധമോ തോന്നിയാൽ അത് എടുക്കാതിരിക്കുക.

Cucumbers | Pinterest

വിരലുകൾ കൊണ്ട് പതുക്കെ അമർത്തി നോക്കുമ്പോൾ നല്ല ഉറപ്പ് തോന്നണം, എന്നാൽ കല്ലുപോലെ കട്ടിയാകാനും പാടില്ല. വല്ലാതെ മൃദുവാണെങ്കിൽ അത് കേടായതാകാം, എന്നാൽ വല്ലാതെ കട്ടിയുള്ളതാണെങ്കിൽ പഴകിയതും കയ്പ്പുള്ളതുമാകാനും സാധ്യതയുണ്ട്.

Cucumbers | Pinterest

കക്കിരിക്കയുടെ ഒരറ്റത്തുനിന്ന് ചെറിയൊരു കഷ്ണം മുറിച്ച് അവിടെത്തന്നെ നന്നായി ഉരസി നോക്കുക. അപ്പോൾ വെളുത്ത പത പോലെ വരുന്നുണ്ടെങ്കിൽ അതിൽ കയ്പ്പുണ്ടെന്ന് ഉറപ്പിക്കാം.

Cucumbers | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File