മാമ്പഴക്കാലം ഇങ്ങെത്തി; കൃത്രിമമായി പഴുപ്പിച്ച മാമ്പഴം തിരിച്ചറിയാം

സമകാലിക മലയാളം ഡെസ്ക്

അങ്ങനെ വീണ്ടും ഒരു മാമ്പഴക്കാലം വരികയാണ്.

Mangoes | Pinterest

അല്‍ഫോണ്‍സോ, മൂവാണ്ടന്‍, നീലം, പ്രിയൂര്‍ എന്നിങ്ങനെ വിപണി കീഴടക്കിയ നിരവധി മാമ്പഴ ഇനങ്ങള്‍ ഉണ്ട്.

Mangoes | Pinterest

എന്നാൽ വിപണിയിൽ കാണുന്ന മഞ്ഞ നിറത്തിലുള്ള എല്ലാ മാമ്പഴങ്ങളും സ്വാഭാവികമായി പഴുത്തതല്ല എന്നതാണ് മാമ്പഴം വാങ്ങുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ട കാര്യം.

പ്രതീകാത്മക ചിത്രം | Pinterest

പലതും കൃത്രിമമായി രാസവസ്തുക്കൾ ഉപയോ​ഗിച്ച് പഴുപ്പിച്ചെടുത്തവയാണ്.

Mangoes | Pinterest

കൃത്രിമമായി പഴുപ്പിച്ച മാങ്ങാ തിരിച്ചറിയാനായി ചില എളുപ്പ വഴികളുണ്ട് അവ നോക്കാം.

പ്രതീകാത്മക ചിത്രം | AI generated

രാസപരമായി പഴുത്ത മാങ്ങയുടെ ഉപരിതലത്തില്‍ മഞ്ഞയും പച്ചയും കലര്‍ന്ന നിറങ്ങള്‍ വേറിട്ട് നില്‍ക്കുന്നതായി കാണാം എന്നാല്‍ തനിയെ പഴുത്ത മാങ്ങകളില്‍ ഈ നിറങ്ങള്‍ കൂടി കലര്‍ന്ന വിധത്തിലാവും കാണപ്പെടുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

കൃത്രിമമായി പഴുപ്പിച്ച മാമ്പഴം മുറിക്കുമ്പോള്‍ അതിന്റെ തൊലിയോട് ചേര്‍ന്ന ഭാഗത്തിന്റെ നിറം ഉള്‍ഭാഗത്തില്‍ നിന്നും വ്യത്യസ്തമായിരിക്കും . അതേസമയം സ്വാഭാവികമായി പഴുത്ത മാമ്പഴത്തിന്റെ നിറം ഏകീകൃതമായിരിക്കും.

പ്രതീകാത്മക ചിത്രം | Pinterest

തനിയെ പാകമായ മാമ്പഴത്തില്‍ തവിട്ട് നിറത്തിലുള്ള പാടുകള്‍ ഉണ്ട്,കൃത്രിമമായി പഴുപ്പിച്ചതാണെങ്കില്‍ വെള്ളയോ ,നീലയോ നിറത്തിലുള്ള പാടുകള്‍ കാണും ഇത്തരത്തിലുള്ള മാമ്പഴങ്ങള്‍ മേടിക്കാന്‍ പാടില്ല.

പ്രതീകാത്മക ചിത്രം | AI Generated

തനിയെ പഴുത്ത മാമ്പഴം കൂടുതല്‍ ജ്യുസി ആയിരിക്കും.

Mango juice | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File