സമകാലിക മലയാളം ഡെസ്ക്
ഏത് കാലാവസ്ഥയിലും സുലഭമായി കിട്ടുന്ന ഒന്നാണ് വാഴപ്പഴം. വിറ്റാമിനുകളും ധാതുക്കളും ഏറെ അടങ്ങിയ വാഴപ്പഴം ദിവസവും കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്.
എന്നാൽ സുലഭമായ വാഴപ്പഴത്തിലും വ്യാജന്മാർ വ്യാപകമാണ്. നമ്മൾ കടകളിൽ നിന്ന് വിശ്വസിച്ച് വാങ്ങുന്ന വാഴപ്പഴങ്ങൾ ചിലപ്പോൾ കൃത്രിമമായി പഴുപ്പിച്ചതാകും.
വാഴപ്പഴം ഇത്തരത്തിൽ കൃത്രിമമായി പഴുപ്പിക്കാൻ കാല്‍സ്യം കാര്‍ബൈഡ് പോലുള്ള കെമിക്കലുകൾ ഉപയോഗിക്കാറുണ്ട്. ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്.
നിറം
കൃത്രിമമായി പഴുപ്പിച്ച പഴങ്ങളുടെ തൊലിയിൽ കുത്തോ പാടുകളോ ഇല്ലാതെ മഞ്ഞനിറമായിരിക്കും. എന്നാൽ സ്വാഭാവികമായി പഴുത്ത പഴത്തിൻ്റെ തൊലി ഒരേപോലെ മഞ്ഞനിറം ഉണ്ടാകില്ല. തൊലിയില്‍ കറുത്ത നിറമുളള പുള്ളികള്‍ ഉണ്ടാവാറുണ്ട്.
പഴത്തിന്റെ ഞെട്ട് പരിശോധിക്കാം
പഴത്തിന് കറുപ്പ് നിറമുള്ള ഞെട്ടാണെങ്കില്‍ യഥാര്‍ഥത്തില്‍ പഴുത്തതാണെന്നും ഞെട്ടിന് പച്ചനിറവും ബാക്കി ഭാഗത്ത് മഞ്ഞ നിറവുമാണെങ്കില്‍ അത് കൃത്രിമമായി പഴുപ്പിച്ചതാണെന്നും മനസിലാക്കാം.
മണത്ത് നോക്കി തിരിച്ചറിയാം
സ്വാഭാവികമായി പഴുത്ത പഴത്തിന് ഒരു ഗന്ധം ഉണ്ടാകും. അത് തിരിച്ചറിയാനും സാധിക്കും. എന്നാല്‍ കൃത്രിമമായി പഴുപ്പിച്ച പഴമാണെങ്കില്‍ അതിന് പ്രത്യേകിച്ച് ഗന്ധം ഉണ്ടാകാറില്ല.
പുറമേ പഴുത്തതും അകത്ത് പച്ചയും
സ്വാഭാവികമായി പഴുത്ത പഴങ്ങള്‍ക്ക് നല്ല മധുരം ഉണ്ടായിരിക്കും. കൃത്രിമമായവ പുറമേ പഴുത്തതാണെങ്കിലും മുറിച്ച് നോക്കുമ്പോള്‍ അകം പച്ചയായും മധുരമില്ലാതെയും ആയിരിക്കും ഉണ്ടാവുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates