വ്യാജ തേൻ എങ്ങനെ തിരിച്ചറിയാം?

സമകാലിക മലയാളം ഡെസ്ക്

പല ആരോഗ്യപ്രശ്‌നങ്ങൾക്കും ഏറെ ഫലപ്രദമായ മരുന്നാണ് തേൻ.

Honey | Pinterest

വൈറ്റമിനുകളും പൊട്ടാസ്യം, കാൽസ്യം, അയൺ തുടങ്ങിയവയും ആന്റി ഓക്‌സിഡന്റുകളും തേനിൽ സുലഭമായുണ്ട്. ഇത്രയും ആരോഗ്യവശങ്ങളുള്ള തേനിന്റെ വ്യാജനും ഇപ്പോൾ വിപണിയിൽ സുലഭമാണ്.

Honey | Pinterest

നമ്മുടെ കയ്യിലുള്ള തേൻ വ്യാജനാണോ എന്ന് എങ്ങനെ തിരിച്ചറിയാം?

Honey | Pinterest

ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു സ്പൂൺ തേൻ ചേർക്കുക. നല്ല തേനാണെങ്കിൽ വെള്ളത്തിൽ അലിയാതെ, ഗ്ലാസിന്റെ താഴ്ഭാഗത്ത് അടിഞ്ഞുകൂടും. മായം ചേർന്നതാണെങ്കിൽ, വെള്ളത്തിൽ അലിയും.

പ്രതീകാത്മക ചിത്രം | Pinterest

ഒരു ബ്ലോട്ടിങ് പേപ്പർ അല്ലെങ്കിൽ തുണിയെടുത്ത് അതിലേക്ക് കുറച്ചു തുള്ളി തേൻ ഒഴിക്കുക. നല്ല തേനാണെങ്കിൽ, പേപ്പറിലും തുണിയിലും ആഗിരണം ചെയ്യപ്പെടില്ല. അതേപോലെ നിലനിൽക്കും. മായം ചേർന്നത് പെട്ടെന്ന് ആഗിരണം ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

അല്പം വെള്ളത്തിൽ തേൻ ചേർത്ത്, അതിലേക്ക് കുറച്ച് തുള്ളി വിനാഗിരിയും ഒഴിക്കുക. ശുദ്ധമായ തേൻ ഒരു മാറ്റവുമില്ലാതിരിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ഒരു ടീസ്പൂണ്‍ തേന്‍ എടുത്ത് ചെറുതീയില്‍ വെച്ച് ഒന്ന് ചൂടാക്കി എടുക്കണം. തേന്‍ ശുദ്ധമാണെങ്കില്‍ കാരമലൈസ് ചെയ്യപ്പെടുകയും, നല്ല മണം പുറത്തേയക്ക് വരികയു ചെയ്യും.കരിഞ്ഞ് പോവുകയാണെങ്കിൽ തേന്‍ ശുദ്ധമല്ല .

പ്രതീകാത്മക ചിത്രം | Pinterest

ശുദ്ധമായ തേനിന് നല്ല ഗോള്‍ഡന്‍ നിറമായിരിക്കും ഉണ്ടായിരിക്കുക. തേനിന് നല്ല ലൈറ്റ് ഷേയ്ഡ് ആണ് ഉള്ളതെങ്കില്‍ അതിനര്‍ത്ഥം തേനില്‍ മായം ചേര്‍ത്തിട്ടുണ്ട് എന്നാണ്.

Honey | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File