ഉപ്പിലെ വ്യാജനെ കണ്ടെത്താൻ സിംപിൾ ടിപ്

സമകാലിക മലയാളം ഡെസ്ക്

ഭക്ഷണത്തിന്റെ ഏറ്റവും പ്രധാനമായ ചേരുവയാണ് ഉപ്പ്. ഉപ്പ് കൂടിയാലും കുറഞ്ഞാലും അത് രുചിയെ ബാധിക്കും. മായം കലർന്ന അല്ലെങ്കിൽ വ്യാജ ഉപ്പ് ഇന്ന് വിപണിയിൽ സുലഭമാണ്. ഇത് ആരോ​ഗ്യത്തിന് ​ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കും.

Table Salt | Pinterest

വ്യാജ ഉപ്പ് എങ്ങനെ തിരിച്ചറിയാം

യഥാര്‍ഥ ഉപ്പ് പരലുകള്‍ സാധാരണയായി വലിപ്പത്തിലും ആകൃതിയിലും ഒരുപോലെയായിരിക്കും. വ്യാജ ഉപ്പിന് ക്രമരഹിതമായ ആകൃതിയും വലിപ്പവുമുണ്ടാകാം.

Table Salt | Pinterest

ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉപ്പ് കലര്‍ത്തുക. യഥാര്‍ഥ ഉപ്പ് പൂര്‍ണമായും വെളളത്തില്‍ അലിഞ്ഞ് ചേരും. എന്നാല്‍ വ്യാജ ഉപ്പ് ചേർക്കുമ്പോൾ വെള്ളത്തില്‍ അവശിഷ്ടങ്ങള്‍ ഉണ്ടാവുകയോ വെളളത്തിന്റെ നിറം മങ്ങുകയോ ചെയ്യാം.

Fake Salt Test | Pinterest

ഉപ്പിലേക്ക് കുറച്ച് അയഡിന്‍ ലായനി ചേര്‍ക്കുക. യഥാര്‍ഥ അയോഡൈസിഡ് ഉപ്പ് നീലയായി മാറും. ഉപ്പ് നിറം മാറിയില്ലെങ്കില്‍ അത് വ്യാജമായിരിക്കും, അല്ലെങ്കില്‍ അതില്‍ അയഡിന്റെ കുറവ് ഉണ്ടായിരിക്കാം.

Table Salt | Pinterest

ഒരു പാനില്‍ അല്‍പ്പം ഉപ്പ് ചൂടാക്കുക. യഥാര്‍ഥ ഉപ്പ് കത്തുകയോ ദുര്‍ഗന്ധം പുറപ്പെടുവിക്കുകയോ ചെയ്യില്ല. എന്നാല്‍ മായം കലർന്ന ഉപ്പ് നിറം മാറുകയോ ദുര്‍ഗന്ധം ഉണ്ടാക്കുകയോ ചെയ്യും.

Fake Salt | Pinterest

ഉപ്പ് രുചിക്കുമ്പോൾ കയ്‌പ്പോ ലോഹത്തിന്റെയോ അസാധാരണ രുചിയോ ഉണ്ടെങ്കില്‍ അത് വ്യാജമായിരിക്കും. അതില്‍ പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയിട്ടുമുണ്ടാകും.

Table Salt | Pinterest

ഉപ്പിന്റെ പാക്കറ്റില്‍ സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്കുകളും ശരിയായ ലേബലിങ്ങും ഉണ്ടോയെന്ന് പാക്കേജിങ് പരിശോധിക്കുക. യഥാര്‍ഥ ഉപ്പിന് ഗുണനിലവാര പാക്കേജ് ഉണ്ടായിരിക്കും.

Table Salt | Pinterest

ഒരു ഉരുളക്കിഴങ്ങിന്റെ പകുതി എടുത്ത് അതില്‍ കുറച്ച് ഉപ്പ് വിതറുക. അതിലേക്ക് കുറച്ച് നാരങ്ങാനീര് ചേര്‍ക്കുക. നിറം നീലയായാല്‍ അത് യഥാര്‍ഥ ഉപ്പാണ്. നിറം മാറിയില്ലെങ്കില്‍ ഉപ്പ് വ്യാജമാണ്.

Table Salt | Pinterest
samakalika malayalam | File