രക്തത്തിൽ ഇരുമ്പിന്റെ അഭാവം എങ്ങനെ തിരിച്ചറിയാം

സമകാലിക മലയാളം ഡെസ്ക്

ചുവന്ന രക്താണുക്കളിൽ കാണുന്ന ഇരുമ്പ് അടങ്ങിയ ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഈ ഹീമോഗ്ലോബിനാണ് ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്നത്.

Fatigue | Pinterest

ഇരുമ്പിന്റെ അഭാവം, ഓക്സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെയും ബാധിക്കും. ശരീരത്തിൽ ഇരുമ്പിൻ്റെ അംശം കുറയുമ്പോഴുള്ള ലക്ഷണങ്ങൾ:

Headache | Meta AI Image

തളർച്ചയും ക്ഷീണവും

ചെറിയ ജോലികൾ ചെയ്താലും വേഗം ക്ഷീണം തോന്നുക. പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ തലചുറ്റുകയോ തളരുകയോ ചെയ്യുക

fatigue | Pinterest

ചർമനിറം

ചർമം, ചുണ്ടുകൾ, കണ്ണിൻ്റെ താഴെഭാഗത്ത് വിളർച്ച പ്രത്യക്ഷപ്പെടുക. നിറം മങ്ങിയതായി തോന്നാം.

Fatigue in woman | Pexels

മുടി കൊഴിച്ചിൽ

സാധാരണയേക്കാൾ കൂടുതൽ മുടി പൊഴിയുന്നത് ഇരുമ്പിൻ്റെ അഭാവത്തിൻ്റെ ഒരു സൂചനയായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Hair fall | Meta AI Image

ശ്വാസംമുട്ടൽ

പടികൾ കയറുമ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെടുക. ഹൃദയം വേഗത്തിൽ ഇടിക്കുന്നതുപോലെ തോന്നുക

breathing difficulties | Meta AI Image

ശ്രദ്ധക്കുറവ്

കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്. ഇടയ്ക്കിടെ തലവേദന ഉണ്ടാകുക.

Headache myths | Meta AI Image
samakalika malayalam | file