സമകാലിക മലയാളം ഡെസ്ക്
അടുക്കളകളിലെ ഒരു പ്രധാന വിഭവമാണ് നെയ്യ്.
ശുദ്ധമായ നെയ്യിന് തുളച്ചുകയറുന്ന ഗന്ധവും രുചിയുമുണ്ട്. എന്നാൽ പലപ്പോഴും നാം കടയിൽ നിന്നുവാങ്ങുന്ന നെയ്യിൽ മായം കലരാൻ സാധ്യതയുണ്ട്.
മായം കലർന്ന നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.
വ്യാജ നെയ്യിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ദഹനപ്രക്രിയയെ മോശമാക്കുകയും, കൊളസ്ട്രോളിൻ്റെ അളവ് വർധിപ്പിക്കുകയും, ഹൃദ്രോഗസാധ്യത കൂട്ടുകയും ചെയ്യും.
നിങ്ങൾ ഉപയോഗിക്കുന്ന നെയ്യ് മായം കലരാത്തതാണോ എന്ന് തിരിച്ചറിയാനുള്ള ചില പൊടിക്കെകൾ നോക്കാം.
മൂന്നോ നാലോ മണിക്കൂർ നേരത്തേക്ക് നെയ്യ് ഫ്രിഡ്ജിൽ വെക്കുക. യഥാർഥ നെയ്യ് ഒരേപോലെ കട്ടിയാകും, എന്നാൽ മായം കലർന്ന നെയ്യ് പല പാളികളായി വേർതിരിയും.
ഒരു സ്പൂൺ നെയ്യ് വെള്ളത്തിലിടുക. അത് പൊങ്ങിക്കിടക്കുകയാണെങ്കിൽ ശുദ്ധമാണ്, മായം കലർന്നതാണെങ്കിൽ താഴ്ന്നുപോകും.
ഒരു ചെറിയ സ്പൂൺ നെയ്യ് എടുത്ത് നിങ്ങളുടെ ഉള്ളം കയ്യിൽ വയ്ക്കുക. ശുദ്ധമായ നെയ്യ് അതിലെ സ്വാഭാവിക കൊഴുപ്പുകൾ കാരണം പെട്ടെന്ന് ഉരുകുന്നു. ഉരുകിയില്ലെങ്കിൽ അതിൽ മായം കലർന്നിട്ടുണ്ട്.
ഒരു സ്പൂൺ നെയ്യ്, ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ ചേർക്കുക. പതുക്കെ ഇളക്കി നിരീക്ഷിക്കുക.ശുദ്ധമായ നെയ്യ് വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കും.മായം ചേർത്ത നെയ്യ്, വെള്ളത്തിൽ അലിയുകയോ, താഴുകയോ, അല്ലെങ്കിൽ കലങ്ങിപോകുകയോ ചെയ്യും.
അൽപം നെയ്യെടുത്ത് നേരിട്ട് രുചിച്ച് നോക്കുക. ശുദ്ധമായ പശുവിൻ നെയ്യിന് ചെറുതായി കാരമലൈസ് ചെയ്ത രുചിയും സുഗന്ധവും ഉണ്ടായിരിക്കും. മായം ചേർത്ത നെയ്യിൽ കൊഴുപ്പിന്റെ രുചിയായിരിക്കും കൂടുതൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates