സമകാലിക മലയാളം ഡെസ്ക്
നിരവധി വിഭവങ്ങൾ തയ്യാറാക്കാൻ നാം നെയ്യ് ഉപയോഗിക്കാറുണ്ട്.
ആയുർവ്വേദം പറയുന്നത് രാവിലെ വെറും വയറ്റില്‍ ഒരു സ്പൂണ്‍ നെയ്യ് കഴിക്കുന്നത് ചെറുകുടലിന്‍റെ ആഗിരണശേഷി മെച്ചപ്പെടുത്തുന്നതിനും ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കുന്നതിനും സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹായകരമാണെന്നാണ്.
നിരവധി പ്രയോജനങ്ങൾ ഉണ്ടെങ്കിലും നമ്മൾ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന നെയ്യ് ശുദ്ധമാണോ എന്ന് എങ്ങനെ കണ്ടെത്താനാകും?
ശുദ്ധമായ നെയ്യും വ്യാജ നെയ്യും തിരിച്ചറിയുന്നതിനുള്ള ചില വിദ്യകൾ നോക്കിയാലോ?
ഒരു സ്പൂൺ നെയ്യ് വെള്ളത്തിലിട്ട് നോക്കുക. അത് പൊങ്ങിക്കിടക്കുകയാണെങ്കിൽ ശുദ്ധമാണ്, മായം കലർന്നതാണെങ്കിൽ താഴ്ന്നുപോകും.
നെയ്യ് മൂന്നോ നാലോ മണിക്കൂർ നേരത്തേക്ക് ഫ്രിഡ്ജിൽ വെക്കുക. യഥാർഥ നെയ്യ് ഒരേപോലെ കട്ടിയാകും, എന്നാൽ മായം കലർന്ന നെയ്യ് പല പാളികളായി വേർതിരിയും.
ഒരു സ്പൂൺ നെയ്യ്, ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് പതുക്കെ ഇളക്കുക. ശുദ്ധമായ നെയ്യ് വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കും. മായം ചേർത്ത നെയ്യ്, വെള്ളത്തിൽ അലിയുകയോ, താഴുകയോ, അല്ലെങ്കിൽ കലങ്ങിപോകുകയോ ചെയ്യും.
ഒരു ചെറിയ സ്പൂൺ നെയ്യ് എടുത്ത് നിങ്ങളുടെ ഉള്ളം കയ്യിൽ വയ്ക്കുക. അത് എത്ര വേഗത്തിൽ ഉരുകുന്നു എന്ന് നിരീക്ഷിക്കുക. ശുദ്ധമായ നെയ്യ് അതിലെ സ്വാഭാവിക കൊഴുപ്പുകൾ കാരണം പെട്ടെന്ന് ഉരുകുന്നു. കട്ടിയായി തുടരുകയാണെങ്കിൽ മായം കലർന്നിട്ടുണ്ട്.
അൽപം നെയ്യെടുത്ത് നേരിട്ട് രുചിച്ച് നോക്കുക. ശുദ്ധമായ പശുവിൻ നെയ്യിന് ചെറുതായി കാരമലൈസ് ചെയ്ത രുചിയും സുഗന്ധവും ഉണ്ടായിരിക്കും. മായം ചേർത്ത നെയ്യിൽ കൊഴുപ്പിന്റെ രുചിയായിരിക്കും കൂടുതൽ.
ഒരു ടീസ്പൂൺ ഉരുക്കിയ പശുവിൻ നെയ്യിലേക്ക് 2-3 തുള്ളി അയഡിൻ ടിങ്ചർ ചേർക്കുക. ശുദ്ധമായ നെയ്യാണെങ്കിൽ നിറത്തിൽ മാറ്റം ഉണ്ടാകില്ല.മായം ചേർത്തതാണെങ്കിൽ മിശ്രിതം നീലയോ പർപ്പിൾ നിറമോ ആയി മാറും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates