ശുദ്ധമായ ശർക്കര തിരിച്ചറിയാം

സമകാലിക മലയാളം ഡെസ്ക്

കാത്സ്യം, അയൺ, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയെല്ലാം അടങ്ങിയിട്ടുള്ളതിനാൽ ശർക്കര ആരോ​ഗ്യത്തിന് നല്ലതാണ്.

Jaggery | Pinterest

എങ്കിലും ഒരു പരിധിയിൽ കൂടുതൽ കഴിക്കുന്നത് ദോഷമാണെങ്കിലും ശ്രദ്ധയോടെ കഴിച്ചാൽ കുഴപ്പമില്ലാത്തതാണ് ശർക്കര.

Jaggery | Pinterest

എന്നാൽ, മായം ചേർത്ത ശർക്കരയും വിപണിയിൽ ഇപ്പോൾ ലഭിക്കുന്നുണ്ട്.

Jaggery | Pinterest

നല്ല ശർക്കര തിരഞ്ഞെടുക്കുന്നതെങ്ങനെ എന്ന് നോക്കാം.

Jaggery | Pinterest

സാധാരണയായി ഇരുണ്ട, മണ്ണിന്റെ നിറമായിരിക്കും ശർക്കരയ്ക്ക്. മായം അടങ്ങിയിട്ടുണ്ടെങ്കിൽ വെള്ളയോ മഞ്ഞയോ ഇളംനിറമോ ഒക്കെയായിരിക്കും ശർക്കരയ്ക്കുണ്ടാവുക

Jaggery | Pinterest

ശർക്കരയുടെ ഉപരിതലം വല്ലാതെ തിളങ്ങുന്നുണ്ടെങ്കിലും, മായം കലർന്നതാണെന്ന് ഉറപ്പിക്കാം.

Jaggery | Pinterest

ഒരു ഗ്ലാസിൽ വെള്ളമൊഴിച്ച് അതിൽ ചെറിയൊരു കഷണം ശർക്കരയിടുക. കുറച്ചുകഴിയുമ്പോൾ, വെള്ളത്തിന്റെ നിറം വല്ലാതെ മാറിയിട്ടുണ്ടെങ്കിൽ ശർക്കരയിൽ മായം ചേർത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം. ശുദ്ധമായ ശർക്കര അലിയുമ്പോൾ, വെള്ളത്തിന്റെ നിറം ഒരുപാട് മാറില്ല.

പ്രതീകാത്മക ചിത്രം | AI Generated

ശർക്കര പൊടിച്ചുനോക്കുക. അതിൽ പഞ്ചസാരത്തരി പോലെയുണ്ടെങ്കിൽ, മായം കലർന്നതെന്ന് തിരിച്ചറിയാം.

പ്രതീകാത്മക ചിത്രം | AI Generated

പാനിൽ ഒരു ശർക്കരയിട്ട് ചൂടാക്കുക. നല്ല ശർക്കരയാണെങ്കിൽ, ഒരുപോലെ ഉരുകി കട്ടിയുള്ള ദ്രാവകമായി മാറും. മായം കലർന്നതാണെങ്കിൽ, വെള്ളംപോലെയായിരിക്കും ഉരുകി കഴിയുമ്പോൾ.

പ്രതീകാത്മക ചിത്രം | AI Generated

ശർക്കര കൈയിൽവെച്ച് ചെറുതായി ഉരസിനോക്കുക. കൈയിൽ എണ്ണമയം തോന്നുന്നുവെങ്കിൽ, മിനുസത്തിനും തിളക്കത്തിനുമായി എന്തെങ്കിലും ചേർത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം. ചിലർ എണ്ണയാണ് മിനുസത്തിനായി ചേർക്കുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File