ശർക്കരയിൽ മായം കലർന്നിട്ടുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ അടുക്കളകളിൽ ഒഴിച്ചുകൂടാനാകാത്ത ചേരുവയാണ് ശർക്കര.ഏറെ ആരോഗ്യഗുണങ്ങളും ശർക്കരക്കുണ്ട്.

Jaggery | Pinterest

ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റമിൻ സി തുടങ്ങിയ നിരവധി പോഷകമൂല്യങ്ങളുടെ ഉറവിടമാണ് ശർക്കര.

Jaggery | Pinterest

ശരീരത്തിലെ ദഹന വ്യവസ്ഥ ശക്തിപ്പെടുത്താനും രക്തസമ്മർദം നിയന്ത്രിക്കാനും ശർക്കര സഹായിക്കും.

Jaggery | Pinterest

എന്നാൽ എല്ലാ ഉത്പന്നങ്ങളെയും പോലെതന്നെ ശർക്കരക്കും നിരവധി വ്യാജന്മാർ വിപണിയിലിറങ്ങുന്നുണ്ട്.

Jaggery | Pinterest

ശർക്കരയിൽ മായം കലർന്നിട്ടുണ്ടോ എന്ന് നമുക്ക് വീട്ടിൽ തന്നെ പരീക്ഷിച്ച് ഉറപ്പുവരുത്താനായി സാധിക്കും.

Jaggery | Pinterest

ഒരു ഗ്ലാസ് ചൂടു വെള്ളത്തിലേക്ക് ചെറിയൊരു കഷ്ണം ശർക്കര ഇടുക. ഇവ സാവധാനം താഴ്ന്നുപോകുകയും ക്രമേണ അലിഞ്ഞു ചേരുകയും ചെയ്യുകയുമാണെങ്കിൽ നല്ല ശർക്കരയും, വേഗം അലിഞ്ഞുചേരുകയും വെളുത്തതോ ചോക്ക് പോലെയുള്ളതോ ആയ അവശിഷ്ടങ്ങൾ കാണുകയാണെങ്കിൽ വ്യാജനും ആയിരിക്കും.

പ്രതീകാത്മക ചിത്രം | AI Generated

യഥാർഥ ശർക്കരക്ക് സാധാരണയായി കടുംതവിട്ട് അല്ലെങ്കിൽ കറുപ്പ് നിറവും അൽപം പരുക്കൻ ഘടനയുമാണ് ഉണ്ടാകുക. വ്യാജ ശർക്കരക്ക് അസ്വാഭാവികമായ തിളക്കമോ,പൂർണമായും മിനുസമുള്ള പ്രതലവുമായിരിക്കും.

Jaggery | Pinterest

ശുദ്ധമായ ശർക്കര അൽപം ഒട്ടിപ്പിടിക്കുന്ന സ്വഭാവമുള്ളതാണ്. അതേസമയം, വ്യാജ ശർക്കരയുടെ പ്രതലം വരണ്ടതോ അമിതമായി കട്ടിയുള്ളതോ ആയിരിക്കും.

Jaggery | Pinterest

യഥാർഥ ശർക്കരക്ക് കാരമലിനെ അനുസ്മരിപ്പിക്കുന്ന മണവുമാണ്.മാത്രവുമല്ല, സ്വാഭാവികമായ രുചിയുമായിരിക്കും.എന്നാൽ വ്യാജ ശർക്കരക്ക് മണമുണ്ടാകില്ല. കൂടാതെ വ്യാജ ശർക്കരക്ക് ഒരു കയ്‌പ്പേറിയതോ ഉപ്പുരസമുള്ള രുചിയായിരിക്കും അനുഭവപ്പെടുക.

Jaggery | Pinterest

ഒരു പാത്രത്തിൽ ഒരു ചെറിയ ശർക്കര വെക്കുക.അതിലേക്ക് കുറച്ച് തുള്ളി നാരങ്ങനീരോ വിനാഗിരിയോ ചേർക്കാം. ശുദ്ധമായ ശർക്കരയാണെങ്കിൽ അതിൽ യാതൊരു മാറ്റവുമുണ്ടാകില്ല. വ്യാജ ശർക്കരയാണെങ്കിൽ അതിൽ കുമിളകൾ വരും.

Jaggery | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File