സമകാലിക മലയാളം ഡെസ്ക്
പാൽ ആരോഗ്യഭക്ഷണമാണ് എന്ന കാര്യത്തിൽ ആർക്കും തർക്കവുമുണ്ടാകില്ല.
എന്നാൽ ഈ പാലിൽ യാതൊരുവിധ മായവും കലരാതെ അതേ പോഷകങ്ങളോടെയാണ് നമുക്ക് ലഭിക്കുന്നതെന്ന് ആർക്കെങ്കിലും ഉറപ്പിച്ചു പറയാൻ സാധിക്കുമോ?
ഇനി പേടിക്കേണ്ട, ഇതാ നിങ്ങൾ കുടിക്കുന്ന പാലിലെ കൃത്രിമത്വം ഉണ്ടോയെന്ന് കണ്ടെത്താനുള്ള വഴികൾ.
വാട്ടർ ടെസ്റ്റ്
പാൽ ശുദ്ധമാണെങ്കിൽ, രണ്ട് തുള്ളി പാൽ ചരിഞ്ഞ പ്രതലത്തിൽ ഇടുമ്പോൾ അത് മന്ദഗതിയിലായി നീങ്ങി വെളുത്ത അടയാളം ഉണ്ടാകും. വേഗത്തിൽ ഒഴുകിയാൽ വെള്ളം കലർന്നിരിക്കുന്നു.
ഡിറ്റർജന്റ്
പാലിൽ തുല്യ അളവിൽ വെള്ളം ചേര്‍ത്ത് കുലുക്കുക. കട്ടിയുള്ള നുരയും കുമിളകളും ഉണ്ടാകുകയാണെങ്കില്‍, ഡിറ്റര്‍ജന്‍റ് കലര്‍ന്നിരിക്കുന്നു എന്ന് അർത്ഥം.ശുദ്ധമായ പാല്‍ നേര്‍ത്ത നുര മാത്രമേ ഉണ്ടാക്കൂ.
സ്റ്റാർച്ച് ടെസ്റ്റ്
പാലില്‍ കുറച്ച് തുള്ളി അയോഡിൻ ലായനി ചേർക്കുക. ദ്രാവകം നീല നിറമാകുകയാണെങ്കിൽ, അതിനർത്ഥം സ്റ്റാർച്ച് ഉണ്ടെന്നാണ്.
ടെക്സ്ചർ ടെസ്റ്റ്
ഒന്നോ രണ്ടോ തുള്ളി പാല്‍ വിരലുകള്‍ കൊണ്ട് ഒന്നു തിരുമി നോക്കുക. മായം ചേർത്ത പാൽ വഴുവഴുപ്പുള്ളതോ സോപ്പ് പോലെയോ തോന്നും. തിളപ്പിക്കുമ്പോൾ, അത് മഞ്ഞനിറമാവുകയും കയ്പേറിയതോ രാസവസ്തുക്കൾ കലർന്നതോ ആയ ഒരു രുചി ഉണ്ടാക്കുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates