കുട്ടികളിൽ എങ്ങനെ നല്ല ഭക്ഷണശീലങ്ങൾ വളർത്താം ?

സമകാലിക മലയാളം ഡെസ്ക്

കുട്ടികൾക്ക് മാതാപിതാക്കളാണ് ഭക്ഷണം പരിചയപ്പെടുത്തുന്നത്.

പ്രതീകാത്മക ചിത്രം

അവർ ആരോഗ്യകരമായ ഭക്ഷണങ്ങൾ നൽകിയാൽ കുട്ടികൾ അത് പിന്തുടരും. അനാരോഗ്യകരമായ ഭക്ഷണങ്ങളാണെങ്കിൽ അവർ അതായിരിക്കും പിന്തുടരുക.

പ്രതീകാത്മക ചിത്രം

അതിനാൽ കുട്ടികളുടെ ഭക്ഷണശീലങ്ങൾ ആരോഗ്യകരമാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.

A child eating food

സാധാരണ ഭക്ഷണത്തോടൊപ്പം വേണം പുതിയതായി നൽകുന്ന ഭക്ഷണം നൽകേണ്ടത്.

A Kids eating food

കുട്ടികളുടെ താൽപര്യങ്ങൾ പരി​ഗണിച്ച് വേണം ഭക്ഷണങ്ങൾ ഉണ്ടാക്കാൻ.ഒരിക്കലും കുട്ടിയ്ക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം അവരിൽ അടിച്ചേൽപ്പിക്കരുത്.

പ്രതീകാത്മക ചിത്രം

കഴുകി വൃത്തിയാക്കിയ പഴങ്ങൾ വൃത്തിയുള്ള പാത്രങ്ങളിലാക്കി കുട്ടികളുടെ കൈയെത്തും ദൂരത്ത് കാണുന്ന രീതിയിൽ വയ്ക്കുക. ഇടയ്ക്കിടെ കാണുമ്പോൾ അവർ അത് എടുത്ത് കഴിക്കും.

Fruits bowl fod kids

ഇത് നല്ല ഭക്ഷണം, ഇത് ചീത്ത ഭക്ഷണം എന്ന് കുട്ടികളോട് പറയുന്നതിന് പകരം, പാലും മുട്ടയും കഴിച്ചാൽ മസിൽ മാൻ ആകാം, പഴങ്ങളും പച്ചക്കറികളും കഴിച്ചാൽ നല്ല മുടി വളരും, ചർമം തിളങ്ങും എന്നൊക്കെ പറഞ്ഞുനോക്കൂ. അവർ നല്ലത് നോക്കി കഴിക്കും.

Children's eating habits can be improved

കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണം. ഭക്ഷണസമയത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധമുണ്ടാകാൻ ഇത് സഹായിക്കും.

Children eating with their parents

കുട്ടികളെ ശിക്ഷിക്കുന്നതിന്റെ ഭാഗമായി അവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം നിഷേധിക്കരുത്.

പ്രതീകാത്മക ചിത്രം

ഭക്ഷണം കഴിക്കുന്നതിനൊപ്പം ശുദ്ധമായ വെള്ളം കുടിക്കാൻ പ്രേരിപ്പിക്കുക.

പ്രതീകാത്മക ചിത്രം

ടി.വി., കംപ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ നോക്കിക്കൊണ്ട് ഭക്ഷണം കഴിക്കാൻ അനുവദിക്കരുത്. തീൻമേശയിൽ വെച്ചുതന്നെ ഭക്ഷണം കഴിപ്പിക്കണം.

പ്രതീകാത്മക ചിത്രം

ഭക്ഷണം കഴിക്കുമ്പോൾ ആസ്വദിച്ചിരുന്ന് കഴിക്കാൻ അനുവദിക്കുക.

പ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File