സമകാലിക മലയാളം ഡെസ്ക്
ചൂട് കാലമായതിനാൽ മിക്കവരും ധാരാളം പഴവർഗങ്ങൾ കഴിക്കുന്നത് പതിവാക്കിയിട്ടുണ്ട്.
ഇതിൽ ഏറ്റവും ഡിമാന്റുള്ള പഴമാണ് ആപ്പിൾ.
എന്നാൽ ആപ്പിൾ മുറിച്ചുകഴിഞ്ഞാൽ അതിന്റെ നിറം പെട്ടെന്ന് മാറും എന്നതുകൊണ്ട് മറ്റ് പഴങ്ങൾ പോലെ ഇത് മുറിച്ച് സൂക്ഷിക്കാറില്ല
എൻസൈമാറ്റിക് പ്രതിപ്രവർത്തനം സംഭവിക്കുന്നതുകൊണ്ടാണ് ഇത്തരത്തിൽ ആപ്പിളിന്റെ നിറം മാറുന്നത്.
എന്നാൽ ഇനി മുതൽ നിങ്ങൾക്ക് ആപ്പിൾ നിറം മാറാതെ തന്നെ മുറിച്ച് സൂക്ഷിക്കാം.
ആപ്പിൾ നിറം മാറാതിരിക്കാനുള്ള ചില ടിപ്പുകൾ ഇതാ
ഒരു പാത്രത്തിൽ തണുത്ത വെള്ളമെടുത്ത് അതിൽ അല്പം നാരങ്ങാനീര് ഒഴിക്കണം.ഇതിൽ ആപ്പിൾ കഷ്ണങ്ങൾ മുക്കിവയ്ക്കുന്നത് നിറം മാറുന്നത് ഒഴിവാക്കും
ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ടേബിൾ സ്‌പൂൺ തേൻ ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതത്തിൽ ആപ്പിൾ കഷ്ണങ്ങൾ മുക്കിവയ്ക്കാം
ആപ്പിൾ മുറിച്ചശേഷം പ്ളാസ്റ്റിക് കവറിലോ ഫോയിലിലോ പൊതിഞ്ഞ് സൂക്ഷിക്കാം.
മുറിച്ച ആപ്പിൾ തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കുന്നത് നിറം മങ്ങുന്നതിനെ തടയും. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം വെള്ളത്തിൽനിന്നും മാറ്റാം. ഇത് എൻസൈമാറ്റിക് പ്രതിപ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നു.
തണുത്ത വെള്ളത്തിൽ അര ടീസ്പൂൺ ഉപ്പ് ചേർത്ത ശേഷം മുറിച്ച ആപ്പിൾ ഇതിലേക്ക് മുക്കിവയ്ക്കാം. 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകിയെടുത്താൽ മതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates