അഞ്ജു
മലയാളികളുടെ മിക്ക നാടന്‍ വിഭവങ്ങളിലും തേങ്ങ പ്രധാന ചേരുവയാണ്. തോരനായാലും അവിയലായാലും മീന്‍ കറി ആണെങ്കിലും തേങ്ങ മസ്റ്റ് ആണ്.
എന്നാല്‍ മുറിച്ച് വെച്ച തേങ്ങ പെട്ടെന്ന് ചീത്തയായി പോകുന്നു എന്നതാണ് മിക്കവരുടെയും പരാതി. തേങ്ങ ചീത്തയാവാതെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
ഉപ്പ്
തേങ്ങ പൊട്ടിച്ചതിന് ശേഷം അതില്‍ അല്‍പം ഉപ്പ് തേച്ച് വെച്ചാല്‍, തേങ്ങ ചീത്തയാവാതെ നാളുകളോളം ഇരിക്കാന്‍ സഹായിക്കും. ഉപ്പല്ലെങ്കില്‍ അല്‍പം വിനാഗിരി പുരട്ടിയാലും നല്ലതാണ്.
തണുത്ത വെള്ളം
മുറിച്ച തേങ്ങ ചീത്തയാവാതിരിക്കുന്നതിന് വേണ്ടി തണുത്ത വെള്ളത്തില്‍ ഇട്ട് വെക്കാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ തേങ്ങ പെട്ടെന്ന് ചീത്തയാവുകയില്ല. മാത്രമല്ല പെട്ടെന്ന് ചിരകാനും എളുപ്പമാണ്.
ഉപ്പു വെള്ളം
പൊട്ടിച്ച തേങ്ങ കേടാകാതിരിക്കുന്നതിന് വേണ്ടി അല്‍പം ഉപ്പുവെള്ളത്തില്‍ വെക്കാം. ചിരട്ടയോടൊപ്പം തന്നെ ഇത് മുക്കി വെക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം തേങ്ങ പെട്ടെന്ന് ചീത്തയാവും.
ചകിരി
തേങ്ങ പൊട്ടിക്കുമ്പോള്‍ അതിന്റെ മുന്‍ഭാഗത്ത് ചകിരി കളയാതെ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. ഇത് പൊട്ടിക്കാത്ത തേങ്ങയാണെങ്കില്‍ പോലും കൂടുതല്‍ കാലം ഫ്രഷ് ആയി നില്‍ക്കാന്‍ സഹായിക്കുന്നു. തേങ്ങയുടെ കണ്ണിന്റെ ഭാഗത്ത് ചകിരി നിര്‍ത്തിയിട്ട് ബാക്കി പൊരിച്ച് കളയാവുന്നതാണ്.
തേങ്ങ പൊട്ടിച്ച് കഴിഞ്ഞാല്‍ ആദ്യം ഉപയോഗിക്കേണ്ടത് കണ്ണുള്ള ഭാഗമാണ്. ഈ ഭാഗമാണ് പെട്ടെന്ന് ചീത്തയാവുന്നത്. ഇത് ചിരകി കഴിഞ്ഞതിന് ശേഷം മാത്രം ബാക്കി ഭാഗം ഉപയോഗിക്കാം.