സമകാലിക മലയാളം ഡെസ്ക്
സാലഡുകളിലും സാൻഡ്‌വിച്ചുകളിലുമെല്ലാം ഇപ്പോള്‍ എല്ലാവരും സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ഇലക്കറിയാണ് ലെറ്റ്യൂസ്
കാലറി വളരെ കുറഞ്ഞതും ജലാംശം കൂടുതലുള്ളതുമായ പച്ചക്കറിയായതിനാൽ ശരീരഭാരം കുറയ്ക്കാനും നിർജ്ജലീകരണം തടയാനുമൊക്കെ വളരെ നല്ലതാണ് ഇത്.
എന്നാല്‍, കടയില്‍ നിന്നും വാങ്ങി രണ്ടുദിവസം കഴിയുമ്പോഴേക്കും ലെറ്റ്യൂസ് വാടിപ്പോകുന്നതും ഇലകൾക്ക് ബ്രൗൺ നിറം വരുന്നതുമെല്ലാം സാധാരണമാണ്.
അമിതമായ ഈർപ്പം, വായുസഞ്ചാരമില്ലാത്ത അവസ്ഥ മുതലായവയാണ് ഇതിനുള്ള പ്രധാനകാരണം. എന്നാല്‍, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ലെറ്റ്യൂസ് ദിവസങ്ങളോളം ഫ്രഷ് ആയി സൂക്ഷിക്കാൻ പറ്റും
ലെറ്റ്യൂസ് കഴുകിയ ശേഷം, പേപ്പർ ടവ്വൽ ഉപയോഗിച്ച് ഇലകളിലെ വെള്ളം പൂർണ്ണമായും ഒപ്പിയെടുത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കുക
ലെറ്റ്യൂസ് സൂക്ഷിക്കുന്ന പാത്രത്തിൽ പേപ്പർ ടവ്വൽ വിരിച്ച് ലെറ്റ്യൂസ് വച്ച് മുകളിൽ മറ്റൊരു ടവ്വൽ കൂടി ഇട്ട് ഫ്രീഡ്ജിൽ സൂക്ഷിക്കുക.ഇടയ്ക്ക് ഈ പേപ്പർ നനഞ്ഞിട്ടുണ്ടെങ്കിൽ അത് മാറ്റി പുതിയത് വയ്ക്കാം.
ലെറ്റ്യൂസ് ഒരു എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ ഇലകൾ പാത്രത്തിൽ കുത്തിനിറയ്ക്കരുത്. ഇലകൾക്കിടയിൽ വായുസഞ്ചാരം ഉണ്ടാകുന്നത് അവ കൂടുതൽ കാലം ക്രിസ്പി ആയിരിക്കാൻ സഹായിക്കും.
ഫ്രിജിനുള്ളിലെ പച്ചക്കറികൾ വയ്ക്കുന്ന പ്രത്യേക ഡ്രോയറിൽ വേണം ലെറ്റ്യൂസ് വയ്ക്കാൻ. ഇലക്കറികൾക്ക് ആവശ്യമായ ശരിയായ താപനിലയും ഈർപ്പവും ഇവിടെയാണ് ഉണ്ടാവുക.
എത്തിലിൻ ഗ്യാസ് പുറത്തുവിടുന്ന പഴങ്ങളുടെ കൂടെ ഇവ വെച്ചാൽ അത് പെട്ടെന്ന് പഴുത്ത് ബ്രൗൺ നിറമായി മാറാൻ സാധ്യതയുണ്ട്. അതുകൊണ്ട് പഴങ്ങളും ലെറ്റ്യൂസും വേവ്വേറെ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
ലെറ്റ്യൂസ് മുറിച്ചു കഴിഞ്ഞാൽ അത് വേഗം കേടാകാൻ സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ മുറിച്ച ഇലകൾ ഉണങ്ങിയ പേപ്പർ ടവ്വലിൽ പൊതിഞ്ഞ ശേഷം ഒരു ബാഗിലോ പാത്രത്തിലോ വെക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates