നിങ്ങളുടെ വാട്ടർ ഫിൽറ്റർ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ?

സമകാലിക മലയാളം ഡെസ്ക്

വെള്ളം ശുദ്ധിയായി ലഭിക്കും എന്ന ധാരണയിലാണ് വീടുകളിലും ഇപ്പോൾ വ്യാപകമായി വാട്ടർ ഫിൽറ്ററുകൾ അല്ലെങ്കിൽ പ്യൂരിഫയറുകൾ ഉപയോ​ഗിക്കുന്നത്. എന്നാൽ ഈ വാട്ടർ ഫിൽറ്റർ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?

Drinking water | Pinterest

രുചിയിലോ മണത്തിലോ മാറ്റമുണ്ടോ?

തെളിഞ്ഞ വെള്ളത്തിന് പകരം നിറവ്യത്യാസമോ, ക്ലോറിൻ രുചിയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഫിൽറ്ററിന്റെ പ്രവർത്തനം മന്ദഗതിയിലായി എന്ന് മനസിലാക്കാം. എത്രയും പെട്ടെന്ന് ഫിൽറ്റർ പ്രവർത്തനക്ഷമമാക്കാൻ സർവീസ് ചെയ്യുകയോ മാറ്റിയെടുക്കുകയോ ചെയ്യേണ്ടതാണ്.

Drinking water | Pinterest

ടിഡിഎസ് പരിശോധന

ഫിൽറ്ററുകൾ വെള്ളത്തിലെ ധാതുക്കളുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇവ കാര്യക്ഷമമായാണോ പ്രവർത്തിക്കുന്നത് എന്നറിയാൻ TDS പരിശോധന നടത്തുന്നത് സഹായകമാകും. ആരോഗ്യകരമായ TDS നിലവാരം 50 - 150 ppm ആണ്. എന്നാൽ ഇത് 300 ppm വരെയും ആകാം.

Water filter | Pinterest

വെള്ളത്തിന്റെ ഒഴുക്ക്

ഫിൽറ്ററിൽ നിന്ന് വരുന്ന വെള്ളത്തിന്റെ അളവ് ശ്രദ്ധിക്കുക വഴിയും ഫിൽറ്ററിന്റെ പ്രവർത്തനക്ഷമത മനസ്സിലാക്കാവുന്നതാണ്. വെള്ളത്തിന്റെ അളവ് കുറഞ്ഞാൽ ഫിൽറ്ററിൽ എന്തെങ്കിലും അടഞ്ഞിരിക്കാനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്.

Water purifier | pinterest

ഇൻഡിക്കേറ്റർ ലൈറ്റുകൾ ശ്രദ്ധിക്കുക

ഇപ്പോഴത്തെ മിക്ക ഫിൽറ്ററുകളിലും ഇൻഡിക്കേറ്റർ ലൈറ്റുകൾ, ഡിജിറ്റൽ ഡിസ്‌പ്ലേകൾ, ആപ്പ് നോട്ടിഫിക്കേഷനുകൾ തുടങ്ങിയവ ലഭ്യമാണ്. ഇവ നൽകുന്ന അറിയിപ്പുകൾ ശ്രദ്ധിക്കുന്നത് ഫിൽറ്റർ സേവനങ്ങൾ ആരോഗ്യപ്രദമാകാൻ സഹായിക്കും.

Water filter mistakes. | Pinterest

ലീക്കുകൾ ഉണ്ടോയെന്ന് പരിശോധിക്കുക

ഫിൽറ്ററിൽ നിന്ന് വെള്ളം ലീക്ക് ആകുന്നുവെങ്കിൽ യന്ത്രം കേടാകാറായി എന്ന സൂചയാണ്‌ നല്കുന്നത്. കൃത്യമായ ഇടവേളകളിൽ അതായത് ഏകദേശം ഓരോ 2 മാസത്തിലൊരിക്കൽ ഫിൽറ്റർ സർവീസിങ് നടത്തുന്നത് യന്ത്രത്തിന്റെ ആയുസ്സ് വർധിപ്പിക്കുന്നതിനും സഹായകമാകും.

water purifier | Pinterest

ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മലിന ജലം സേവിക്കുന്നത് ഒഴിവാക്കാനും അതുവഴി ഉണ്ടാകാൻ സാധ്യത ഉള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തടയാനും സാധിക്കും.

water purifier | Pinterest
Samakalikamalayalam | file