സമകാലിക മലയാളം ഡെസ്ക്
മുതിര്‍ന്നവരാകട്ടെ കുട്ടികളാകട്ടെ, ചോക്ലേറ്റ് ഇഷ്ടമല്ലാത്ത ആളുകള്‍ ചുരുക്കമായിരിക്കും.
ചോക്ലേറ്റിൽ ആരോഗ്യത്തിന് മികച്ചതായി അറിയപ്പെടുന്നത് ഡാർക്ക് ചോക്ലേറ്റാണ്.
എന്നാൽ കടിയിൽ നിന്നും ലഭിക്കുന്ന എല്ലാ ഡാര്‍ക്ക് ചോക്ലേറ്റും ഒരുപോലെയല്ല.
ആരോഗ്യഗുണങ്ങള്‍ കിട്ടണമെങ്കില്‍ ചോക്ലേറ്റ് വാങ്ങിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവ എന്തൊക്കെയെന്ന് നോക്കാം.
ഉയർന്ന അളവിൽ അഥായത് കുറഞ്ഞത് 70% എങ്കിലും കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുക്കുക.
സസ്യ എണ്ണകൾ, കൃത്രിമ മധുരങ്ങൾ, അമിതമായ പാൽ ഖരവസ്തുക്കൾ എന്നീ ചേരുവകള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് നോക്കുക, ഉണ്ടെങ്കില്‍ അത് വാങ്ങാതിരിക്കുക.
പഞ്ചസാര തീരെ ചേര്‍ക്കാത്ത ചോക്ലേറ്റ് വിപണിയില്‍ ലഭ്യമാണ്. ഇത് നോക്കി വാങ്ങുക
ചോക്ലേറ്റിന്റെ സ്വാഭാവിക മണത്തെക്കാൾ ശക്തമായ മണം ഉള്ളവ ഒഴിവാക്കുക. യഥാർത്ഥ ചോക്ലേറ്റിന് അധിക സുഗന്ധചേരുവകൾ ആവശ്യമില്ല.
യഥാർത്ഥ ഡാർക്ക് ചോക്ലേറ്റ് ചെറിയ തരികളുള്ളതായിരിക്കും. വളരെ മൃദുവായതോ എണ്ണമയമുള്ളതോ ആണെങ്കിൽ അത് യഥാർത്ഥ ഡാർക്ക് ചോക്ലേറ്റ് ആയിരിക്കില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates