സമകാലിക മലയാളം ഡെസ്ക്
മഴക്കാലത്ത് ദഹന പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
സ്ട്രീറ്റ് ഫുഡുകൾ ഒഴിവാക്കാം
മഴക്കാലത്ത് റോഡ് സൈഡിൽ വിൽക്കുന്ന ഭക്ഷണങ്ങൽ വാങ്ങി കഴിക്കുന്നത് കഴിവതും ഒഴിവാക്കാം.കാരണം ഇവയിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
വെള്ളം കുടിക്കുക
നിർജ്ജലീകരണം നിങ്ങളുടെ ദഹനത്തെ ബാധിക്കുന്നു.അതിനാൽ മഴക്കാലത്തും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
വേവിച്ച പച്ചക്കറികൾ
നന്നായി വേവിച്ച് മാത്രം പച്ചക്കറികൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അഴുക്കും അണുക്കളും ഉള്ളിൽ ചെല്ലുകയും കുടലിന്റെ ആരോഗ്യത്തിന് തകരാറുകൾ സംഭവിക്കുകയും ചെയ്യും.
പുളിപ്പിച്ച ഭക്ഷണങ്ങൾ
തൈര്,മോര്,അച്ചാർ എന്നിവയിൽ ധാരാളം പ്രോബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ല ദഹനം ലഭിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.
സുഗന്ധവ്യഞ്ജനങ്ങൾ
മഞ്ഞൾ,ജീരകം,ഇഞ്ചി എന്നിവയിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഭക്ഷണക്രമീകരണം
കൃത്യമല്ലാത്ത ഭക്ഷണ രീതികൾ നിങ്ങളുടെ ദഹനത്തെ നന്നായി ബാധിക്കും. അതിനാൽ കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.
അമിത മധുരപലാഹാരങ്ങൾ
അമിതമായി മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കുടലിൽ ചീത്ത ബാക്ടീരിയകൾ ഉണ്ടാവാൻ കാരണമാകുന്നു. അതേസമയം പാക്കറ്റ് ഭക്ഷണങ്ങളും ഒഴിവാക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates