സമകാലിക മലയാളം ഡെസ്ക്
മറ്റ് തുണിത്തരങ്ങളെ പോലെയല്ല, സിൽക്ക് വസ്ത്രങ്ങൾ ശരിയായി പരിപാലിച്ചില്ലെങ്കിൽ അവ പെട്ടെന്ന് മോശമാകും. സിൽക്ക് സാരികൾ എങ്ങനെ കൃത്യമായി സൂക്ഷിക്കണമെന്ന് നോക്കാം.
ഈര്‍പ്പം ഉണ്ടാവരുത്
ഈര്‍പ്പമാണ് സില്‍ക്ക് സാരികളുടെ പ്രധാന ശത്രു. ഇത് പൂപ്പല്‍ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. കാലക്രമേണ ഇത് നാരുകളെ ദുര്‍ബലമാക്കുന്നു.
മസ്ലിന്‍ തുണിയില്‍ പൊതിഞ്ഞു സൂക്ഷിക്കാം
സില്‍ക്ക് സാരികള്‍ മൃദുവായ കോട്ടൺ തുണി സഞ്ചികള്‍ അല്ലെങ്കില്‍ ബ്ലിച്ച് ചെയ്യാത്ത മസ്ലിന്‍ തുണിയില്‍ പൊതിഞ്ഞു സൂക്ഷിക്കുക. ഇവ സ്വഭാവിക വായു സഞ്ചാരം അനുവദിക്കും.
വേപ്പില
വേപ്പില അല്ലെങ്കിൽ ഉണങ്ങിയ ലാവെൻഡർ സിൽക്ക് സാരി സൂക്ഷിക്കുന്നതിനൊപ്പം വയ്ക്കുന്നത് പ്രാണികളെ സ്വാഭാവികമായി അകറ്റുകയും സുഗന്ധം നൽകുകയും ചെയ്യുന്നു. ഈർപ്പം ഒഴിവാക്കാനും സഹായിക്കും.
ഇടയ്ക്കിടെ പുറത്തെടുത്തു മടക്കണം
സിൽക്ക് സാരികൾ ദീർഘകാലം ഓരേ രീതിയില്‍ മടക്കി വയ്ക്കരുത്. മൂന്ന്-നാല് ആഴ്ച കൂടുമ്പോള്‍ അവ പുറത്തെടുത്ത്, വിടർത്തി വ്യത്യസ്തമായി മടക്കി വയ്ക്കണം. ഇത് സ്ഥിരമായ ചുളിവുകൾ തടയുകയും തങ്ങിനിൽക്കുന്ന വായുവും ഈർപ്പവും പുറത്തുപോകാൻ അനുവദിക്കുകയും ചെയ്യുന്നു.
തണുത്തതും ഡ്രൈ ആയതുമായി സ്ഥലത്ത് സൂക്ഷിക്കുക
നേരിട്ടുള്ള സൂര്യപ്രകാശത്തിനോ കഠിനമായ ട്യൂബ് ലൈറ്റിനോ സമീപം സില്‍ക്ക് സാരികള്‍ സൂക്ഷിക്കരുത്. ഇത് അവയുടെ നിറം കാലക്രമേണ മങ്ങാന്‍ കാരണമാകും. തണുത്തതും ഡ്രൈയുമായി പ്രദേശത്ത് വേണം സില്‍ക്ക് സാരികള്‍ സൂക്ഷിക്കാന്‍.
ഡ്രൈ വാഷ്
സില്‍ക് സാരികള്‍ക്ക് മറ്റ് സാരികളെ പോലെ സാധാരണ വാഷ് നല്‍കുന്നതിനെക്കാള്‍ ഡ്രൈ വാഷ് ചെയ്യുന്നതാണ് നല്ലത്.
ഇസ്തിരിയിടുമ്പോള്‍
അമിതമായ ചൂടില്‍ സില്‍ക്ക് സാരികള്‍ ഇസ്തിരിയിടരുത്, അത് അവ പെട്ടന്ന് നശിച്ചു പോകാന്‍ കാരണമാകും.