വയറ്റിൽ ​ഗ്യാസിന്റെ പ്രശ്നമാണോ? ഈ കിടിലൻ ഡ്രിങ്ക് ട്രൈ ചെയ്യൂ

സമകാലിക മലയാളം ഡെസ്ക്

നിരവധി ആരോ​ഗ്യ​ഗുണങ്ങൾ അടങ്ങിയതാണ് ജീരകം.

Cumin | Pinterest

രാവിലെ വെറും വയറ്റിൽ ജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

വയറ്റിലെ ഗ്യാസിന്റെ പ്രശ്നങ്ങൾ അലട്ടുന്നവർക്കും വയറുവേദന ശമിപ്പിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ജീരകം വെള്ളം കുടിക്കുന്നത് നല്ലതാണ്.

Cumin water | Pinterest

ചേരുവകൾ

ജീരകം - ഒരു ടീസ്പൂൺ

ഒരു ഗ്ലാസ് വെള്ളം

അര കഷണം നാരങ്ങ

ഒരു ടീസ്പൂൺ തേൻ

Cumin , water, lemon,honey | AI Generated

തയ്യാറാക്കേണ്ട വിധം

ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം ഒരു രാത്രി മുഴുവൻ കുതിർക്കാൻ വെയ്ക്കാം.

പ്രതീകാത്മക ചിത്രം | AI generated

രാവിലെ ജീരകത്തോടു കൂടി തന്നെ ആ വെള്ളം അഞ്ചു മിനിറ്റ് നേരം തിളപ്പിക്കുക. വെള്ളത്തിന് ഗോൾഡൻ നിറം വരുന്നതു വരെ തിളപ്പിക്കാം.

പ്രതീകാത്മക ചിത്രം | AI Generated

തീ ഓഫ് ആക്കി, വെള്ളം ആറാൻ വയ്ക്കാം. ചൂട് ഒന്നു ആറിയശേഷം പകുതി നാരങ്ങ പിഴിഞ്ഞ് ചേർത്ത് നന്നായി ഇളക്കുക.

പ്രതീകാത്മക ചിത്രം | AI generated

മധുരം ആവശ്യമെങ്കിൽ ഒരു ടീസ്പൂൺ തേൻ കൂടി ചേർത്ത് ചെറു ചൂടോടെ കുടിക്കുക.

പ്രതീകാത്മക ചിത്രം | AI Generated

രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ ഉത്തമം.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file